ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
മികച്ച ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ എസ് എസ് രാജമൗലി ചിത്രത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എ ആര്‍ റഹ്‌മാന്‍. അവിശ്വസനീയം എന്നാണ് ആര്‍ ആര്‍ ആറിന്റെ അവാര്‍ഡ് പ്രഖ്യാപന വിഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ആര്‍ആര്‍ആര്‍…
സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,130 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,040 രൂപയുമായി. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,245 രൂപയായി. ഇന്നലെയും…
അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അപകടം. ചെന്നൈയിൽ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ…
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ഹാഷ്ടാഗ് പ്രചാരണവും സജീവമാണ്. ഗെറ്റ്ഔട്ട്‌രവി എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതിഷേധ പോസ്റ്റുകള്‍ ബന്ധിപ്പിക്കപ്പെടുന്നത്.…
രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്ത്. ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്നും രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരാണെന്നും…
ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നത് വഴി ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോർപറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും…
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ആറ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയത്. ആർ.ടി.പി.സി.ആർ ഫലം എയർ സുവിധയിൽ…
മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിങ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷൻ കമീഷൻ. അതിഥി തൊഴിലാളികൾ അടക്കം ഉള്ളവർക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാർട്ടികളോട് തിരഞ്ഞെടുപ്പ് കമീഷൻ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും. ഒരിന്ത്യ ഒരു തെരഞ്ഞെടുപ്പ് ആശയം തെരഞ്ഞെടുപ്പ് കമീഷൻ പരിഗണിക്കുകയാണ്.…
കാബൂള്‍: തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി ടിവിയില്‍ കീറിഎറിഞ്ഞ് കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ. ലൈവ് ടിവി പരിപാടിയിലാണ് കീറിക്കളഞ്ഞു. മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. “ഒരു കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ അഫ്ഗാനിസ്ഥാനിലെ തത്സമയ ടിവിയിൽ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍…
റായ്പൂര്‍: ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചാണകത്തില്‍ നിന്ന് പെയിന്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവയുപയോഗിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പെയിന്റ് ചെയ്യാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. പെയിന്റ് നിര്‍മ്മിക്കുന്നതിനായി ഗൗദാന്‍ എന്ന പേരില്‍ റായ്പൂരിലും…