ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ദില്ലി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയിൽ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് റെക്കോർഡ് തണുപ്പ്. ദില്ലിയിൽ നൈനിറ്റാളിനേക്കാൾ തണുപ്പാണ് ഇന്നലെ അനുഭവപ്പെട്ടത്. ദില്ലിയിൽ 5.6 ഡിഗ്രി സെൽഷ്യസായി താപനില താഴ്ന്നപ്പോൾ 7 ഡിഗ്രിയായിരുന്നു നൈനിറ്റാളിൽ രേഖപ്പെടുത്തിയത്.ഹരിയാനയിലെ ഹിസറിൽ കുറഞ്ഞ താപനില 1.1 ഡിഗ്രി സെൽഷ്യസിലെത്തി. രാജസ്ഥാനിലെ ഫത്തേഹ്പൂറിലും.…
കണ്ണൂര്‍ : ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സാ സംബന്ധമായി ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്ന മേഖലകളിലൊന്നാണ് വാരിയെല്ലിനേല്‍ക്കുന്ന പരിക്കുകള്‍. റോഡപകടങ്ങളിലോ, ഉയരങ്ങളില്‍ നിന്ന് വീഴുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും വാരിയെല്ലിന് പൊട്ടലുകള്‍ ഉണ്ടാവുക. ഇങ്ങനെ സംഭവിച്ചാല്‍ ശസ്ത്രക്രിയ വഴി ഭേദമാക്കുക എന്നതാണ് ഏറ്റവും ഉത്തമമായ ചികിത്സാ രീതി. നിലവില്‍…
ഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു.ഇതനുസരിച്ച് 2023 ജനുവരി 1 മുതല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാനാകില്ല. നേരത്തെ, നയതന്ത്ര, ഔദ്യോഗിക ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 90 ദിവസം രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു.…
ന്യൂയോർക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയിൽ മരണം 60 ആയി. രണ്ട് കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് അമേരിക്കൻ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായി. കനത്ത…
ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ധൂത് അറസ്റ്റിൽ. മുംബൈയിൽ നിന്നാണ് ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തത്. . ഐ.സി.ഐ.സി.ഐ മുൻ സി.ഇ.ഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്ക്…
ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുമായി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐ.സി.ജി) പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 25, 26 തീയതികളിലാണ് ഓപറേഷൻ നടത്തിയതെന്ന് ഐ.സി.ജി അറിയിച്ചു. 300 കോടി രൂപ…
മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30നാണ് കൂടിക്കാഴ്ച. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നാണ് വിവരം. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ വിഷയങ്ങളിലും മുഖ്യമന്ത്രി, നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും.…
ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാൻ മുൻകരുതലുകൾ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയർ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 2022ലെ അവസാന ‘മൻ…
ടെലിവിഷൻ താരം തുനിഷ ശർമ (20)യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹനടൻ ഷീസാൻ ഖാൻ അറസ്റ്റിൽ. ആലി ബാബ ദാസ്‌താൻ ഇ കാബൂൾ എന്ന പരമ്പരയുടെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് തുനിഷ ശർമയെ കണ്ടെത്തിയത്. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുനിഷയുടെ…
വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിത യുദ്ധവിമാന പൈലറ്റാകാന്‍ ഉത്തര്‍പ്രദേശിലെ മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ. നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ വിജയിച്ചത്. ഈ വരുന്ന ഡിസംബര്‍ 27 ന് പുണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സാനിയ പ്രവേശനം നേടും. നാഷണല്‍…