ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ തമിഴ്‌നാട് തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. മൂന്നു മൃതദേഹം പുറത്തെത്തിച്ചു. രക്ഷപെടുത്തിയ ഹരിഹരൻ എന്ന കുട്ടിയെ കുമളി സെന്‍റ് അഗസ്‌റ്റിൻസ് ആശുപത്രിയിലും രണ്ടുപേരെ തേനി മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ ലോവർ ക്യാമ്പിനും…
ഒരു വർഷത്തേക്ക് 80 കോടി ജനങ്ങൾക്ക് സൗജന്യ ധാന്യം നൽകി കേന്ദ്ര സർക്കാർ. ദേശീയ ഭക്ഷ്യ സുരക്ഷ വകുപ്പ് അടുത്ത വർഷം ഡിസംബർ വരെ രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യമായി ധാന്യം വിതരണം ചെയ്യും. സ്‌പെഷ്യൽ ഫ്രീ റേഷൻ പദ്ധതിയായ പ്രധാന മന്ത്രി…
ബിഹാറിലെ റക്‌സൗളിൽ ഒരു ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ ആറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 20 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. രാംഗർവയിലെ നരിർഗിർ ഗ്രാമത്തിനടുത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മോത്തിഹാരിയിൽ ഇഷ്ടിക ചൂള കത്തിക്കുന്നതിനിടെയാണ്…
സിക്കിമില്‍ സൈനികവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ്(26) ആണ് മരിച്ചത്. നാല് വർഷത്തിലധികമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് ജീവന്‍ നഷ്ടമായത്.…
സിക്കിമില്‍ സേനാവാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനാറുപേരുടെ മൃതദേഹം കണ്ടെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം ഉണ്ടായത്. …
ഒരു ഇടവേളയ്‌ക്കുശേഷം ലോകമാകെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കോവിഡ് അവലോകന യോഗം വിളിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് യോഗം ചേരും. യോഗത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിമാർ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ…
ഒരു ഇടവേളയ്‌ക്കുശേഷം ലോകമാകെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഡിസംബറിലെ ആദ്യ 20 ദിവസത്തിൽ ഇതുവരെ 1.1 കോടി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും രോഗവ്യാപനമുണ്ട്. വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 15 രാജ്യങ്ങളിലാണ് രോഗബാധ കൂടുതൽ. അഞ്ച്…
ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്‍റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം പാർലമെന്‍റിൽ ചർച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബി.ജെ.പി ശ്രമമെന്നാണ് കോൺഗ്രസ് ആരോപണം.…
രണ്ടാം ഘട്ട സമര പ്രഖ്യാപനത്തിന് കർഷകസംഘടനകളൊരുങ്ങുന്നു. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരത്തിന് കർഷകരിറങ്ങുന്നത്. ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ചേരും. 17 സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. ജനുവരി 26 ൽ നടത്താൻ തീരുമാനിച്ച…
രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നല്കി. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് തിരുമാനം. നിയന്ത്രണങ്ങൾ ഇല്ലാതെ കൊവിഡ് പരിശോധന കർശനമാക്കുന്നത് അടക്കമുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കും. പുതിയ…