തവാങ്ങിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ല -ചൈന

തവാങ്ങിൽ ഇപ്പോൾ പ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി ചൈന. ഇന്ത്യൻ അതിർത്തിൽ സംഘർഷം ഉണ്ടായതിന് ശേഷം ഇപ്പോൾ സാഹചര്യം സ്ഥിരത ഉള്ളതാണെന്ന് ചൈന വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണരേഖയുടെ തൽസ്ഥിതിമാറ്റാൻ ചൈന ശ്രമിച്ചതായി കേന്ദ്രസർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചൈനീസ് അതിക്രമ ശ്രമം സ്ഥിതികരിച്ചും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം…

നരേന്ദ്ര മോദിക്കെതിരെ പ്രകോപന പ്രസംഗം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജ പട്ടേരിയയാണ് അറസ്റ്റിലായത്. ‘ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ മോദി ജനങ്ങളെ ഭിന്നിപ്പിക്കും. ദളിത്, ഗോത്രവര്‍ഗ, ന്യൂനപക്ഷങ്ങളുടെയും ജീവിതം…

കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി

കര്‍ഷകപോരാട്ടത്തിന്‍റെ വീര്യവുമായി കിസാന്‍സഭ 35 -ാം അഖിലേന്ത്യാ സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. കെ വരദരാജന്‍ നഗറില്‍ അഖിലേന്ത്യാ പ്രസിഡന്‍റ്​ അശോക് ധാവ്‌ളെ പതാക ഉയര്‍ത്തി. നാലുദിവസത്തെ പ്രതിനിധി സമ്മേളനം കെ. വരദരാജന്‍ നഗറില്‍ (പുഴയ്ക്കല്‍ ലുലു കവന്‍ഷന്‍ സെന്‍റര്‍) ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള ഉദ്ഘാടനം…

/

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു.ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇദ്ദേഹത്തോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിനു സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പട്ടേല്‍ സമുദായത്തിനാണ് ഭൂപേന്ദ്രയുടെ മന്ത്രിസഭയില്‍ മുന്‍തൂക്കം. പ്രധാനമന്ത്രി നരേന്ദ്ര…

/

ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും; തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം 14ന്

തമിഴ്‌നാട് മന്ത്രിസഭാ വിപുലീകരണം ഡിസംബർ 14ന്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായേക്കും. കായിക യുവജനക്ഷേമ വകുപ്പായിരിയ്ക്കും ഉദയനിധിയ്ക്ക് നൽകാൻ സാധ്യത. ചില വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവിൽ യുവജന ക്ഷേമ വകുപ്പും കൈകാര്യം…

കിസാൻസഭ 35ാമത്‌ അഖിലേന്ത്യാ സമ്മേളനം: പതാക കൊടിമര ദീപശിഖാ സംഗമം ഇന്ന്‌

ചോരകിനിയുന്ന പോരാട്ടങ്ങളുടെ ചരിത്രഭൂമിയിൽ ഇന്ന്‌ ചെമ്പതാക ഉയരും. സ്വാതന്ത്ര്യസമരഗാഥകൾ മുഴങ്ങിയ തേക്കിൻക്കാട്‌ മൈതാനിയിലെ പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വൈകീട്ട്‌ ദീപശിഖ തെളിയിക്കും. കിസാൻസഭ 35ാമത്‌ അഖിലേന്ത്യാ സമ്മേളനത്തിന്‌ ഇതോടെ തുടക്കമാവും. 380 ദിവസം നീണ്ട മഹാകർഷകപ്രക്ഷോഭത്തിന്‍റെ വിജയവും സമരഭൂമിയിൽ ജീവൻനഷ്ടപ്പെട്ട 700ൽപ്പരം…

/

വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞു; 2 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞ് രണ്ട് മരണം. മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ നടന്ന അപകടത്തിൽ രണ്ട് വിദ്യാർഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം. ചെമ്പൂരിലെ ഒരു കോച്ചിങ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ…

/

ജാഫ്​ന – ചെന്നൈ വിമാന സർവീസ് പുനരാരംഭിച്ച് ശ്രീലങ്ക

ജാഫ്​ന – ചെന്നൈ വിമാന സർവീസ് പുനരാരംഭിച്ച് ശ്രീലങ്ക. കൊവിഡ് ബാധയെ തുടർന്ന് സർവീസ് നിർത്തിവച്ച് മൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ന് മുതലാണ് സർവീസ് പുനരാരംഭിച്ചത്. ശ്രീലങ്ക വിമാനത്താവള അതോറിറ്റി വക്താവ് ഇക്കാര്യം അറിയിച്ചു. അലയൻസ് എയർ ഒരാഴ്ച നാല് തവണ സർവീസ് നടത്തും.…

‘ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കണം’- പി. ചിദംബരം

ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗുജറാത്തില്‍ ആം ആദ്​മി പാര്‍ട്ടി കോണ്‍ഗ്രസിന് വഴിമുടക്കിയായെന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയത്തില്‍ നിശബ്ദ പ്രചാരണത്തിന് സ്ഥാനമില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയുന്ന ധ്രുവമാകാന്‍ കോണ്‍ഗ്രസിന്…

/

സുഖ്‍വീന്ദർ സിങ്​ ഹിമാചൽ മുഖ്യമന്ത്രിയായി

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ഹിമാചൽ പ്രദേശിന്‍റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിങ്​ സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം സച്ചിൻ പൈലറ്റ്, അശോക്…