സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിങ് സുഖുവിന്‍റെ പേര് അംഗീകരിച്ച് ഹൈക്കമാൻഡ്. നിയമസഭാ കക്ഷി യോഗത്തിനായി കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിലെത്തി. നിയമസഭാ കക്ഷി യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാനം ഉണ്ടാകും. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സുഖ്‌വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ…

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും

ബി.ജെ.പി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനമായ ശ്രീകമലത്തില്‍ നടന്ന യോഗത്തിലാണ് പട്ടേലിന്‍റെ പേര് നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പട്ടേലിനെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള…

ഹിമാചലിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ ഭയമില്ലെന്ന് വിക്രമാദിത്യ സിങ്

ഹിമാചലിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ ഭയമില്ലെന്ന് വിക്രമാദിത്യ സിങ്​. കോൺഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. ആവശ്യമെങ്കിൽ എം.എൽ.എമാരെ സുരക്ഷിതരാക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. താൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയുണ്ട്. എം.എൽ.എമാരുടെയും, ഹൈക്കമാൻഡിന്‍റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കും. വീരഭദ്രസിങ്ങിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും വിക്രമാദിത്യ സിങ്​ പറഞ്ഞു. ഹിമാചൽപ്രദേശ് പി.സി.സി അധ്യക്ഷ…

മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തില്‍ മഴ മുന്നറിയിപ്പ്

മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇന്ന് അര്‍ധരാത്രിയോടെ തമിഴ്‌നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടക്കും ഇടയില്‍ മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് കര തൊടുമ്പോൾ മണിക്കൂറില്‍ പരമാവധി 85 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകുമെന്ന്…

/

ഹിമാചൽ പ്രദേശ്​: കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. ഇന്ന് നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഓപറേഷൻ ലോട്ടസ് സാധ്യത കണക്കിലെടുത്ത് എം.എൽ.എമാരെ ചണ്ഡിഗഡിലേക്ക് മാറ്റിയിരുന്നു. ഛത്തീസ്​ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, എ.ഐ.സി.സി നിരീക്ഷകരായ ഭൂപീന്ദർ ഹൂഡ,…

ഹിമാചൽ പ്രദേശ്​: കുതിര കച്ചവടം ഭയന്ന്​ കോൺഗ്രസ്​ എം.എൽ.എമാരെ ‘നാട്​ കടത്തും’

ആശ്വാസ ജയം നേടിയിട്ടും രാഷ്ട്രീയ നാടകങ്ങള്‍ക്കവസരം അവശേഷിപ്പിച്ച് ഹിമാചല്‍ പ്രദേശ്. മോദി പ്രഭാവത്തില്‍ ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഹിമാചലിലെ വിജയം കോണ്‍ഗ്രസിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഭരണം തിരിച്ചുപിടിച്ചെങ്കിലും അധികാരത്തിലേറും വരെ ആശങ്കയാണ്. കാലേകൂട്ടി എം.എല്‍.എ മാരെ സംസ്ഥാനത്ത് നിന്ന് മാറ്റുന്നത് ഈ പശ്ചാത്തലത്തിലാണ്. നയരൂപീകരണ…

ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌……

ഹിമാചല്‍ പ്രദേശിലെ ഏക സിറ്റിങ്​ സീറ്റ്​ സി.പി.മ്മിന്​ നഷ്ടമായി. ഹിമാചല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ സി.പി.എമ്മിന്‍റെ ഏക സീറ്റും അവര്‍ പിടിച്ചെടുത്തു. സിറ്റിങ് സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥി നാലാമതായി. സി.പി.എം എം.എല്‍.എ. രാകേഷ് സിംഘ, കോണ്‍ഗ്രസിന്‍റെ കുല്‍ദീപ് സിങ് റാത്തോഡിനോടു പരാജയപ്പെട്ടു. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ്…

/

സംസ്ഥാനതലങ്ങളില്‍ ബി.ജെ.പി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണം -സി.പി.എം

തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് ശരിയായ പാഠം ഉള്‍ക്കൊള്ളാനും സംസ്ഥാനതലങ്ങളില്‍ ബി.ജെ.പിക്കെതിരായ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാനും പ്രതിപക്ഷപാര്‍ടികള്‍ പദ്ധതികള്‍ തയാറാക്കണമെന്ന് സി.പി.എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ വന്‍വിജയം നേടിയ ബി.ജെ.പി ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍…

/

ഭൂപേന്ദ്രഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ ഡിസംബർ 12 ന്

ചരിത്ര വിജയം നേടിയ ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബി.ജെ.പി…

/

ഗുജറാത്തിൽ റെക്കോഡ് ജയത്തിലേക്ക് ബി.ജെ.പി

ഗുജറാത്തിൽ റെക്കോഡ് ജയത്തിലേക്ക് ബി.ജെ.പി. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ. പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും വിളിച്ച്​ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഗുജറാത്തിൽ തുടര്‍ച്ചയായി ഏഴാം തവണയാണ്​ ബി.ജെ.പി അധികാരത്തിലേറുന്നത്​. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ. പാട്ടീലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും…

/