ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
സുപ്രധാനമായ ഡൽഹി മുനിസിപ്പൽ കോർപറേഷൻ വോട്ടെടുപ്പിലെ ഫലം ഇന്ന്. രാവിലെ 8 മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എ.എ.പിയ്ക്ക് വൻവിജയ സാധ്യത പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ വന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണൽ. 250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്.…
അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചു വീഴ്ത്തി. പഞ്ചാബ് തരൺ താരൺ ജില്ലയിലെ പാക്ക് അതിർത്തിയിലാണ് ബി.എസ്.എഫ് നടപടി. ഡ്രോണിൽ നിന്ന് രണ്ടരക്കിലോ ഹെറോയിൻ കണ്ടെത്തി.…
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോൾ ഫലം പുറത്ത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടായി ഭരിക്കുന്ന ബി.ജെ.പിക്ക് വലിയ കുതിപ്പുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഗുജറാത്തിൽ ബി.ജെ.പി 128-148 സീറ്റ് നേടുമെന്നാണ്…
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ ഫലം. ആംആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം ചൂണ്ടിക്കാട്ടുന്നത്. ആംആദ്മി പാർട്ടിക്ക് 43 ശതമാനവും ബി.ജെ.പിക്ക് 35 ശതമാനവും കോൺഗ്രസിന് 10 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ-ടുഡേ ആക്‌സിസ്…
കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻ.ഐ.ടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. ഓൺലൈൻ ട്രേഡിംഗ്…
ഉത്തർ പ്രദേശിൽ 14 വയസുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ മഥുരയിലാണ് സംഭവം. പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.…
നാവികസേനാ ദിനാഘോഷം ഇന്ന് വൈകിട്ട് നാലിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ആർ.കെ ബീച്ചിൽ നടക്കും. ആറരവരെയാണ് ആഘോഷപരിപാടികൾ. രാഷ്ട്രപതി ദ്രൗപദി മുർമു, ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ തുടങ്ങിയവർ ആഘോഷപരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രി വൈ.എസ് ജഗന്മോഹൻ റെഡ്ഡി പങ്കെടുക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. വെള്ളിയാഴ്ച അവസാനിച്ച അവസാന…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. മോദിയുടെ നയങ്ങൾ സാമ്പത്തിക അസമത്വവും സാമൂഹിക വിദ്വേഷവും രാഷ്ട്രീയ സ്വേച്ഛാധിപത്യവും സൃഷ്ടിക്കുന്നുവെന്ന് ആരോപണം. ഇത്തരം നയങ്ങൾ ഭാവിയിൽ രാജ്യത്തെ തകർക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ…
ഛത്തിസ്‌ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് അകത്തേത്തറ ധോണി ഇ.എം.എസ് നഗറിൽ ദാറുസ്‌സലാം വീട്ടിൽ എസ്. മുഹമ്മദ് ഹക്കീമാണ് (35) മരിച്ചത്. മൃതദേഹം പകൽ രണ്ടോടെ കോയമ്പത്തൂരിൽ എത്തും. ഭാര്യ പി.യു. റംസീന. …
ഹരിയാനയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് വൻ തിരിച്ചടി. 22 ജില്ലാ പരിഷത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ചിഹ്നത്തിൽ മത്സരിച്ച 102 സീറ്റിൽ എൺപതിലും ബി.ജെ.പി തോറ്റു. പഞ്ച്‌കുള, സിർസ ജില്ലകളിൽ ഒറ്റ സീറ്റിലും ബി.ജെ.പിക്കു ജയിക്കാനായില്ല. ബി.ജെ.പി ശക്തികേന്ദ്രമായി അറിയപ്പെടുന്ന അമ്പാലയിൽ രണ്ടു സീറ്റിൽ…