ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ എൻ.ഐ.എ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആറ് ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേന്ദ്രഏജന്‍സിയുടെ നടപടി. ഗുണ്ടാതലവന്മാരെ…
ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം…
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്. കേരള പൊലീസിന് അക്രമം തടയാൻ സാധിക്കുന്നില്ല. വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നു. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പൊലീസ് നിഷ്ക്രിയമാണ്. വിഴിഞ്ഞം കേസ് വെള്ളിയാഴ്ച…
പി.ടി. ഉഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ ആദ്യ വനിത പ്രസിഡന്‍റാവും. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഉഷക്ക് എതിരില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പി.ടി. ഉഷ മാത്രമായിരുന്നു. ഡിസംബര്‍ 10 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവില്‍ രാജ്യസഭാംഗമാണ്…
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വീണ് പരിക്കേറ്റു. കൈയ്ക്കും കാൽമുട്ടിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം. യാത്രക്കിടെയുണ്ടായ തിരക്കിൽപെട്ട് കെ.സി. വേണുഗോപാൽ നിലത്ത് വീഴുകയായിരുകയായിരുന്നു. ഉടൻ യാത്രാ ക്യാമ്പിലെത്തിച്ച്…
ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കെ അവസാനഘട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളും ഇന്ന് ഗുജറാത്തിലെത്തും. ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന സൂറത്തിൽ ഇരുവരും പ്രചരണം നടത്തുമെന്നാണ് റിപ്പോർട്ട്. സൂറത്തിലെ മോത്ത വരച്ചയിൽ നടക്കുന്ന പൊതുപരിപാടിയിൽ നരേന്ദ്രമോദിസംസാരിക്കുമെന്ന് ബി.ജെ.പി വക്താവ് അറിയിച്ചു. ബറൂച്ചിലും ഖേദയിലും…
പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വിക്രം ഗോഖലെ അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.82 വയസായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് വിക്രം ഗോഖലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം…
വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനായി കല്ലുകൾ എത്തിച്ച ലോറികൾ സമരക്കാർ തടഞ്ഞു. 40 ഓളം ലോറികൾ ആണ് തടഞ്ഞത്. ഇതോടെ സമരക്കാരും നിർമ്മാണത്തെ അനുകൂലിക്കുന്നവരും തമ്മിൽ പ്രദേശത്ത് സംഘർഷാവസ്ഥ ആയതോടെ പൊലീസ് എത്തി നിയന്ത്രണമേറ്റെടുത്തു.കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. സമരക്കാരെ റോഡിൽനിന്നും നീക്കി തുടങ്ങി. തുറമുഖനിർമ്മാണം തടസ്സപ്പെടുത്തില്ലെന്ന്…
രാജ്യശ്രദ്ധ കിട്ടാൻ വേണ്ടിയാണ് വിഴിഞ്ഞത്ത് സമരക്കാർ സംഘർഷം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിച്ചു. ഓരോ ദിവസവും പുതിയ ആവശ്യം ഉന്നയിക്കുന്നു. ഒത്തുതീർപ്പ് ഉണ്ടാക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും…
കാനഡയിൽ ഇന്ത്യൻ വംശജനായ കൗമാരക്കാരൻ കുത്തേറ്റ് മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ തമനാവിസ് സെക്കൻഡറി സ്കൂളിനു പുറത്തെ പാർക്കിങ് ഗ്രൗണ്ടിലുണ്ടായ സംഘർഷത്തിനിടെ മെഹക്പ്രീത് സേഥിയാ (18)ണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെ മറ്റൊരു കൗമാരക്കാരനാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി അറസ്റ്റിലായി. പഞ്ചാബിലെ ഫരീദ്‌കോട് ജില്ലയിലാണ് മെഹക്പ്രീത്…