അരിക്കൊമ്പൻ ദൗത്യം; 10 വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററി, അരികൊമ്പന്റെ നീക്കങ്ങൾ അറിയാൻ അഞ്ചു ലക്ഷത്തിന്റെ കോളർ

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പന്റെ നീക്കങ്ങൾ അറിയാനുള്ള സംവിധാനമാണ് റേഡിയോ കോളർ. പിടിയിലായാൽ അരിക്കൊമ്പന്റെ കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ധരിപ്പിക്കും. രാജ്യാന്തര സംഘടനയായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ കോളർ അസമിലെ വനം വകുപ്പിൽ നിന്നാണ് കേരള വനം വകുപ്പ് വാങ്ങിയത്.…

//

‘നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നു’; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു.ഡൽഹിയിലെ ജന്തർ മന്തറിൽ ​ഗുസ്തി…

///

എഐ ക്യാമറ: കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം, നിയമം പാലിക്കാൻ വിദ്യാർത്ഥികളും മാതാപിതാക്കളും ബാധ്യസ്ഥർ; മന്ത്രി വി. ശിവൻകുട്ടി

എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണ്. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമെറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രനിയമത്തിൽ ഇളവ് ചെയ്യാൻ പരിമിതി ഉണ്ട്. ഇക്കാര്യങ്ങൾ…

//

സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 5575 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 44600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4630 രൂപയാണ്.ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.…

//

തൃശ്ശൂർ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശ്ശൂരിൽ ഇന്ന് വർണ്ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിൻറെ ആകാശപൂരത്തിന് തിരികൊളുത്തും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള…

//

അച്ഛന്റെ മയക്കുമരുന്നുപയോഗം ശല്യമായതോടെ വീട് വിട്ടിറങ്ങി, തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 12കാരന് ദാരുണാന്ത്യം

അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ കനൂജ് ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. 12 വയസുകാരനായ പ്രിൻസ് ആണ് മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുകീറിയ പാടുകളുണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 4 ദിവസത്തിനിടെ…

//

ഈ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചുവരെ നീട്ടി

ഇ പോസ് മെഷീൻ സെര്‍വര്‍ തകരാര്‍ കാരണം റേഷന്‍ കടകള്‍ ഇന്നും നാളെയും പ്രവർത്തിക്കില്ല. ഇത് കണക്കിലെടുത്ത് ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മേയ് അഞ്ചുവരെ നീട്ടി. സെർവറിലെ വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസം ആവശ്യമാണെന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐഡി)…

///

നിര്‍മാതാവ് തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം, നിര്‍മാതാവിന്‍റെ ഭര്‍ത്താവ് മാതാവിനോട് മര്യാദയില്ലാതെ പെരുമാറി; ‘അമ്മ’യ്ക്ക് ഷെയിനിന്റെ കത്ത്

സിനിമാ സംഘടനകള്‍ വിലക്കിയതിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നി​ഗം. തനിക്കെതിരെ നിര്‍മാതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്‌നിന്റെ വാദം.നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാ​ഗം വിശദീകരിച്ച് നടൻ സംഘനടയ്ക്ക് കത്ത് നൽകി. ആര്‍ഡിഎക്സ് സിനിമയുടെ സെറ്റില്‍ വൃത്തിഹീനമായ…

///

വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കും, കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരും; നരേന്ദ്ര മോദി

കർണാടകയിലെ ബിജെപി പ്രവർത്തകരെ വെർച്വൽ റാലിയിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു. കർണാടകത്തിലെ ഭരണനേട്ടങ്ങൾ എടുത്ത്…

///