മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; സന്ദേശം പാകിസ്താനിൽ നിന്ന്

മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ പൊലീസ് ട്രാഫിക്ക് കണ്‍ട്രോള്‍ സെല്ലിന്റെ വാട്‌സാപ്പ് നമ്പരിലേക്ക് സന്ദേശം എത്തിയത്. ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നും അജ്ഞാത സന്ദേശത്തിൽ പറയുന്നു. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി 26/11 പോലെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ്…

///

‘തെറ്റ് ചെയ്തവരെ പുറത്താക്കൂ’, കോൺഗ്രസിനോട് മുഹമ്മദ് റിയാസ്

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എന്തിനാണ് കോൺഗ്രസ് അവരെ സംരക്ഷിക്കുന്നത് എന്നറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരിൽ കനത്ത പ്രയാസമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഉത്തരവാദപ്പെട്ടവർ സ്വീകരിക്കുന്നതെന്നും…

///

‘എട്ട് പ്രതികളും ബിജെപി അനുഭാവികൾ ‘, ഷാജഹാൻ കൊലപാതകം രാഷ്ട്രീയ പ്രേരിതം തന്നെയെന്ന് പൊലീസ്

പാലക്കാട് : പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിൽ ആദ്യ വാദത്തിൽ നിന്നും മലക്കം മറിഞ്ഞ് പൊലീസ്. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതൽ എട്ട് വരെയുളള പ്രതികൾ ബിജെപി അനുഭാവികളാണെന്നും…

///

രാജ്യം സ്വന്തമാക്കിയത് വലിയ നേട്ടങ്ങൾ; ‘അമൃത് കാൽ’ ലക്ഷ്യത്തിലേക്ക് മൂന്ന് നാഴികക്കല്ലുകൾ പിന്നിട്ടതായി മോദി

പനാജി: ഇന്ത്യയിലെ 10 കോടി ഗ്രാമീണ കുടുംബങ്ങളെ ശുദ്ധജല സൗകര്യമൊരുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ന് ഞാൻ രാജ്യത്തിന്റെ മൂന്ന് വലിയ നേട്ടങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഈ നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കും. (‘അമൃത് കാൽ’) സുവർണ്ണ കാലത്തേക്കുള്ള ഇന്ത്യയുടെ…

////

‘ഗ്രാജ്വേറ്റ് ചായ‍്‍വാലി’ പൊളിച്ചുനീക്കി; പൊട്ടിക്കരഞ്ഞ് പ്രിയങ്ക ഗുപ്ത

പാറ്റ്ന: ബിഹാറിൽ “ഗ്രാജ്വേറ്റ് ചായ‍്‍വാലി” എന്ന പേരിൽ ചായക്കട നടത്തി ശ്രദ്ധേയയായ പ്രിയങ്ക ഗുപ്തയുടെ ചായക്കട പൊളിച്ചുനീക്കി. ബിഹാർ മുനിസിപ്പൽ കോർപ്പറേഷനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ “ഗ്രാജ്വേറ്റ് ചായ‍്‍വാലി” ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. റോഡ് സൈഡിൽ അനധികൃതമായി സ്ഥാപിച്ചു എന്ന് കാണിച്ചാണ് മുനിസിപ്പൽ കോ‌ർപ്പറേഷന്റെ…

///

സിഖുകാര്‍ വിമാനത്തിൽ കൃപാണ്‍ ധരിക്കുന്നത് നിരോധിക്കണമെന്ന് ഹര്‍ജി; കേന്ദ്രത്തിന് നോട്ടീസ്

ആഭ്യന്തര വിമാനങ്ങളില്‍ (domestic flights) സിഖ് (Sikhs) യാത്രക്കാര്‍ ആറ് ഇഞ്ച് വരെ നീളമുള്ള കൃപാണ്‍ കൊണ്ടുപോകുന്നത് നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി (Delhi High Court) കേന്ദ്രത്തിന് നോട്ടീസ് അയച്ചു. മതാചാരത്തിന്റെ ഭാഗമായി സിഖുകാർ ധരിക്കുന്ന വാളാണ് കൃപാൺ.എന്നാൽ ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ്…

///

മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശമായ…

///

പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു

കൂട്ടബലാൽസംഗത്തിന് വിധേയയാക്കുകയും മൂന്നു വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു. അതേസമയം നടപടി പുന:പരിശോധിയ്ക്കെണ്ട സാഹചര്യം ഇല്ലെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത് മാനുഷിക…

/

സ്വാതന്ത്രദിനാഘോഷത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം, പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്രദിനാഘോത്തിനിടെ യൂണിഫോമില്‍ നാഗനൃത്തം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നൃത്തം ചെയ്ത സബ് ഇൻസ്പെക്ടറെയും കോണ്‍സ്റ്റബിളിനെയും സ്ഥലം മാറ്റി. പില്‍ബിത്തില്‍ പുരാൻപൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായത്. ദൃശ്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥർ ബാൻഡ് താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് വ്യക്തമാണ്. സബ് ഇൻസ്പെക്ടർ…

//

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. കോവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടിൽ ഐസൊലേഷനിൽ തുടരും.…

///