ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍ ഇന്ന് സ്ഥാനമേല്‍ക്കും

ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍ ഇന്ന് സ്ഥാനമേല്‍ക്കും. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാന നേതാക്കള്‍ എല്ലാം ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഉച്ചയ്ക്ക് 12.30ന് ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട്…

/

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലെ പതാക കോഡിന്റെ ലംഘനം’, പ്രധാനമന്ത്രി ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിനെതിരെ പരാതി.ക്യാമ്പയിനിന്റെ ഭാ​ഗമായി സാമൂഹ്യമാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് ഇന്ത്യന്‍ ഫ്ലാ​ഗ് കോഡിന് എതിരാണെന്നാണ് പരാതി. തൃശൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയകൃഷ്ണനാണ് ഈ വിഷയത്തിൽ കേരള സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി…

/

ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍

ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15…

//

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തില്‍ വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 269 കിലോ ഉയര്‍ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 118 കിലോയും ജെര്‍ക്കില്‍ 151 കിലോയുമാണ് താരം ഉയര്‍ത്തിയത്. 55…

//

90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ നീന്തൽ; ലേഡി അയൺമാൻ പട്ടം സ്വന്തമാക്കി കണ്ണൂർക്കാരി

കണ്ണൂർ∙ നീന്തലും സൈക്ലിങ്ങും ദീർഘദൂര ഓട്ടവും ഒന്നിക്കുന്ന കടുകട്ടി കായികക്ഷമതാ മത്സരമായ യുഎഇ അയൺമാനിൽ വിജയക്കൊടി പാറിച്ച് കണ്ണൂർ സ്വദേശിയായ റീം സിദ്ദിഖ്. ഹാഫ് അയൺമാൻ 73.0 ടൈറ്റിൽ നേട്ടം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ്  റീം. ഒണ്ടേൻ റോഡ് സ്വദേശിയായ റീം…

////

മിഗ് 21 യുദ്ധ വിമാനാപകടം: വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

രാജസ്ഥാനിലെ ബാർമറിൽ വ്യാഴാഴ്ച രാത്രി ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ട്രെയിനർ വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന . രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനർ വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.…

/

രാജസ്ഥാനിൽ മിഗ്-21 യുദ്ധവിമാനം തകർന്നുവീണു;രണ്ടു പൈലറ്റുമാർ‌ മരിച്ചു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ‌ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍…

/

ഇ ഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്;രാഹുൽ ഗാന്ധി അറസ്റ്റിൽ

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം…

//

കാർഗിൽ വിജയ സ്മരണയിൽ രാജ്യം; സമാനകളില്ലാത്ത പോരാട്ട വീര്യത്തിന്റെ സ്മരണയിൽ ഇന്ത്യ

കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. അതിർത്തിയിൽ അശാന്തി പരത്താനെത്തിയ ശത്രുവിനെ തുരത്തിയോടിച്ച്  ഇന്ത്യ നേടിയ വിജയത്തിന്റെ ഓർമകൾ നൽകുന്നതാണ് ഓരോ ഭാരതീയനും ജൂലൈ 26. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലിൽ പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്. ശത്രു സൈന്യത്തെയും പ്രതികൂല…

//

‘ചരിത്രദിവസം’; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി‌യായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. രാഷ്ട്രപതിയാകുന്ന ​ഗോത്രവിഭാ​ഗത്തിൽ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകൾ ദ്രൗപദി മുർമുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുർമു തന്റെ താൽക്കാലിക വസതിയായ ഉമാ…

//