ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനമുയര്‍ത്തി ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി. നേരത്തെ യോഗ്യതാ…
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും.കുടുംബശ്രീ മുഖേന ദേശീയപതാക നിർമ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ…
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവായി ദ്രൌപദി മുർമു. ഒഡീഷയിലെ മയൂർബഞ്ചിലെ ഒരുൾനാടൻ ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോൾ കുറിക്കപ്പെടുകയാണ് പുതു ചരിത്രം. ഒഡീഷയിലെ സന്താൾ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ടയാളാണ് ദ്രൌപദി മുർമു. ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി…
ആരാകും രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയാകുകയെന്നത് ഇന്ന് അറിയാം. വോട്ടെണ്ണല്‍ രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ഹൗസില്‍ ആരംഭിക്കും. പാർലമെന്റ് ഹൗസ് ഉൾപ്പെടെ 31 കേന്ദ്രങ്ങളിലായി തിങ്കളാഴ്ചയായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മുവും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയുമാണ്…
പിടി ഉഷ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11 മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സുരേഷ് ഗോപിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നും പിടി ഉഷയെ…
പതിനഞ്ചാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി ശിവൻകുട്ടി, എം എൽ എമാരായ ഉമ്മൻ ചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ തുടങ്ങിയവരും വോട്ട് ചെയ്തു. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമേ യുപി, തമിഴ്നാട് സംസ്ഥാനങ്ങളിൽ…
18 വയസ്സിന് മുകളിൽ ഉള്ളവർക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് . 75ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. ജൂലൈ പതിനഞ്ച് മുതലുള്ള 75 ദിവസമായിരിക്കും ബുസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുക. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം.സർക്കാർ വാക്സീനേഷൻ…
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ന് ക്ഷീണം അനുഭവപ്പെട്ടെന്നും പരിശോധനയിൽ കൊവിഡ് പോസിറ്റീവായി എന്നറിയുകയായിരുന്നുവെന്നും സ്റ്റാലിന്‍ ട്വീറ്റിൽ പറഞ്ഞു.ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയ മുഖ്യമന്ത്രി ഐസൊലേഷനിൽ പ്രവേശിച്ചു. സ്റ്റാലിന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന്…
കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത മാധ്യമ നടത്തിപ്പുകാരുടെ യോഗത്തില്‍ ദുരൂഹതയാരോപിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളേയും മുസ്ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള…
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദുമടക്കമുള്ള പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു.…