ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
അഗ്നിപഥ് പദ്ധതിക്കെതിരെ മേജർ രവി. ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൈന്യത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് മൂലം ഉണ്ടാവുമെന്നും മേജർ രവി പറഞ്ഞു. രാജ്യസുരക്ഷ, നാല് വർഷത്തേക്ക് മാത്രമുള്ള സേവന കാലയളവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് മേജർ രവിയുടെ വിമർശനം.അഗ്നിപഥിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ടെക്നിക്കൽ മികവ്…
കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്ടർമാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി. പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്റാം…
അനധികൃത പാർക്കിംഗ് വിവരം നൽകുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.റോഡുകളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് ശക്തമായ നടപടി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.മോട്ടോർ വാഹന ചട്ടത്തിൽ ഇതിനായുള്ള പരിഷ്‌കരണം ഉടൻ നടത്തുമെന്ന് കേന്ദ്ര മന്ത്രി സൂചിപ്പിച്ചു. പുതിയ…
സ്ത്രീയും പുരുഷനും ഒരുപാട് കാലം വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചാല്‍ അവരെ വിവാഹിതരായി കണക്കാക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നാസര്‍, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഇത്തരത്തിലുള്ള…
ഡൽഹി എഐസിസി ആസ്ഥാനത്ത് സംഘർഷം. നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് തടഞ്ഞു. മുതിർന്ന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.രൺദീപ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
ഇന്ത്യയുടെ സൈനിക സേവനത്തിലേയ്‌ക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം. കൗമാരക്കാർക്ക് നാലുവർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിക്കാണ് ഇന്ന് തുടക്കമായത്. മൂന്ന് സേനകളുടേയും മേധാവികൾ പദ്ധതി പ്രഖ്യാപനം നടത്തും. അഗ്നിവീർ എന്നാണ് കൗമാര സേനയ്‌ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി…
ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു. തുടർന്ന് കെ.സി വോണുഗോപാൽ കുഴഞ്ഞുവണു. മുതിർന്ന കോൺഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ മുൻ നിരയിൽ നിന്നത് കേരളത്തിൽ…
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘർഷ ഭരിതമാണ്. ഇ ഡി ഓഫിസിന്…
ആഘോഷപൂർവം നടന്ന വിവാഹത്തിന് പിന്നാലെ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാദത്തിൽ. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും നടത്തിയ ക്ഷേത്ര ദർശനമാണ് ചർച്ചയായിരിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയൻതാര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര…
രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അടുത്ത മാസം 18 ന് നടക്കും. ജൂലൈ 21ന് ആണ് വോട്ടെണ്ണുക. ആകെ 4,809 വോട്ടർമാരാണുള്ളത്. 776 എംപിമാരും 4,033 എംഎൽഎമാരും ചേർന്നതാണിത്. പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരടങ്ങുന്നതാണ്…