‘സ്വയം താലി ചാർത്തി, സിന്ദൂരമണിഞ്ഞു; യുവതി സ്വയം വിവാഹിതയായി’, ഇന്ത്യയിലെ ആദ്യത്തെ സോളോ​ഗാമി

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില്‍ നടന്നു. ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. വീട്ടിൽ വെച്ചു തന്നെയാണ് വിവാഹം നടന്നത്. വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്. എന്നാൽ ഇതിനെതിരെ ബിജെപി നേതാവ് രം​ഗത്ത് വന്നതോടെ വീട്ടിൽ വെച്ച്…

//

നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായി

നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരായി. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ…

///

യുഗാന്ത്യം! ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററാണ് മിതാലി രാജ്. എല്ലാവരുടേയും പിന്തുണയ്‌ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് പിന്തുണയും ആശംസയും…

//

ബാങ്ക് വായ്പയെടുത്തവരുടെ ‘കീശ കാലിയാകും’; റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

ബാങ്കുകൾക്കു നൽകുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ. 4.40 ശതമാനത്തിൽനിന്ന് 4.90 ശതമാനമായാണു റിപ്പോ നിരക്ക് ഉയർത്തിയത്. ഇതോടെ ബാങ്ക് വായ്പയുടെ പലിശനിരക്ക് കൂടുകയും സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.യുക്രെയ്ൻ- റഷ്യ യുദ്ധത്തെത്തുടർന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാൻ പലിശനിരക്ക്…

/

1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി; അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ രൂപകൽപന

പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്.ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം. അന്ധർക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകൽപന. നാണയത്തിന്…

///

പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ അടുത്ത മാസം മുതൽ ഇരട്ടി പിഴ

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. നേരത്തെ 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതി. എന്നാൽ പിന്നീട് ഇത് 500 രൂപ പിഴയോടുകൂടി ജൂൺ 30 വരെ നീട്ടുകയായിരുന്നു.അവസാന തിയ്യതിക്കുള്ളിൽ പാൻ- ആധാർ…

//

‘രാജ്യത്ത് കുരങ്ങുപനി ഇല്ല’; തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ

രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന  തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ. ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങുപനി എന്ന രീതിയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.  അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇത് മുൻകരുതൽ നടപടി മാത്രമാണെന്നും സര്‍ക്കാര്‍…

///

വനമേഖലകള്‍ക്ക് ചുറ്റും പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്; കേരളത്തിന് തിരിച്ചടിയെന്ന് എ കെ ശശീന്ദ്രന്‍

സംരക്ഷിത വനമേഖലകളുടെ ഒരു കിലോ മീറ്റര്‍ നിര്‍ബന്ധമായും പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനം മന്ത്രി. സംസ്ഥാനത്ത് ഗുരുതര പ്രശ്‌നങ്ങളാണ് ഉത്തരവ് ഉണ്ടാക്കുന്നതെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത് നിയമോപദേശം തേടി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും…

//

കോവിഡ്: കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ.കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്.ഇന്നലെ 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ്…

///

കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ്

കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് ബാധ  സ്ഥിരീകരിച്ചു. രോഗം നിർണയിച്ചതിന് പിന്നാലെ അവർ സ്വയം നിരീക്ഷണത്തിലേക്ക് മാറി. നാഷണൽ ഹെറാൾഡുമായി  ബന്ധപ്പെട്ട കള്ളപ്പണ കേസിൽ  ബുധനാഴ്ച എൻഫോഴ്സ്മെന്റ് വിഭാഗം  ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെയാണ് ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.2012 ല്‍ മുന്‍…

///