ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിക്ക് കനത്ത തിരിച്ചടിയായി യുവ നേതാവിന്റെ രാജി. ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദിക് പ്രതികരിച്ചു. “കോൺഗ്രസ് പാർട്ടിയിൽ…
ഉത്തർപ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീല്‍ ചെയ്യാന്‍ ഉത്തരവിട്ട് കോടതി. വാരണാസിയിലെ സിവില്‍ കോടതിയുടേതാണ് ഉത്തരവ്. സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശമുണ്ട്. സ്ഥലത്ത് സംരക്ഷണം നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് കമ്മീഷണര്‍ക്കും സിആര്‍പിഎഫ് കമാന്‍ഡര്‍ക്കും കോടതി ഉത്തരവിട്ടിട്ടുണ്ട്.പള്ളിക്കുള്ളില്‍ ഹിന്ദു…
യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തു.ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്റെ സഹോദരനാണ് പുതിയ പ്രസിഡന്റ്. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് 61കാരനായ മുഹമ്മദ് ബിന്‍ സയീദ്. യുഎഇ സുപ്രീംകൗണ്‍സിലാണ് പുതിയ പ്രസിഡന്റിന്റെ പേര്…
ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയിൽ രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനായി ഗണപതി ഹോമവും പൂജയും നടത്തി കോൺഗ്രസ് പ്രവർത്തകർ. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജഗദീശ് ശർമ്മ പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ…
വെസ്റ്റ് ബങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ഇസ്രയേൾ നടത്തിയ പരിശോധനക്കിടെയുണ്ടായ വെടിവെപ്പിൽ അൽ ജസീറ മാധ്യമപ്രവർത്തകയായ ഷിരീൻ അബു അക്ലേഹ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പാലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ജറുസലേമിലെ അൽ ഖുദ്സ് ദിനപത്രത്തിലെ മറ്റൊരു…
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാൻ പാരമ്പര്യ വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് മൈസൂർ വിജയനഗര സ്വദേശി ഷാബാ ഷെരീഫ് എന്നയാളാണെന്നും ഇയാളെ കാണാതയതിന് 2019-ൽ തന്നെ മൈസൂരു പൊലീസ്…
പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിനു കാരണം ഭർത്താവിന്റെ പീഡനങ്ങളെന്ന് ആരോപണം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മരിച്ച നജിലയുടെ കുടുംബം ആരോപിച്ചു. ശാരീരിക, മാനസിക പീഡനങ്ങളാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. റെനീസ് പൊലീസ് ഉദ്യോഗസ്ഥനായതിനാൽ ഉന്നത തല അന്വേഷണം…
രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈ മാസം 15ന് കേരളത്തിലെത്തും. ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും അമിത്‌ഷായുടെ കേരള സന്ദര്‍ശനത്തിനുണ്ട്. കേന്ദ്ര…
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിൽ നിശാപാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ പുറത്ത് വിട്ട് ബിജെപി. ബിജെപിയുടെ ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യയാണ് വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് രാഹുൽ ഗാന്ധിയെ പരിഹസിച്ചത്. പാർട്ടിയിലെ പ്രതിസന്ധിക്കിടെ രാഹുൽ ഗാന്ധി നിശാപാർട്ടികളിൽ പങ്കെടുത്ത് ആഘോഷിക്കുകയായിരുന്നെന്നായിരുന്നു അമിത്…
രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിലാകും പരിഷ്‌കരണം ഏര്‍പ്പെടുത്തുക.പുതിയ സംവിധാനം വരുന്നതോടെ ഉപഗ്രഹ നാവിഗേഷന്‍ വഴിയാകും…