സർവീസ് നടത്താതെ കെ എസ് ആർ ടി സി :നിലച്ച് പൊതുഗതാഗതം; ജനജീവിതത്തെ ബാധിച്ച് പണിമുടക്ക്

രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ജനജീവിതത്തെ ബാധിക്കും. 48 മണിക്കൂര്‍ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകള്‍ പങ്കെടുക്കുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യം ഉണ്ടാവും. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തില്ലെന്ന് വ്യക്തമായതോടെ സംസ്ഥാനത്ത് യാത്രാ ദുരിതം രൂക്ഷമാവും.…

//

ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ആരംഭിച്ചു..48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. മോട്ടോർ വാഹന തൊഴിലാളികൾക്ക്‌ പുറമെ കേന്ദ്ര- സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാണ്.തൊഴിലാളി…

///

“നിര്‍ണായക കോളുകള്‍ വൈകുന്നു”:ഫോണുകളില്‍നിന്ന് കൊവിഡ് നിർദേശം നീക്കുന്നത് കേന്ദ്രസര്‍ക്കാർ പരിഗണനയില്‍

ഫോണുകളില്‍നിന്ന് കൊവിഡ് അറിയിപ്പുകള്‍ നീക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. നിര്‍ണായക കോളുകള്‍ വൈകുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു.സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ (സിഒഎ)…

///

തിരുപ്പതിക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു;തീർത്ഥാടകർ അടക്കം ഏഴ് മരണം

തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് മരണം. ബസ് കൊക്കയിലേക്ക് മരിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേർക്ക് പരിക്കേറ്റു.ചിറ്റൂര്‍ ജില്ലയിലെ ഭകരൺപേടിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടമുണ്ടായതെന്നും…

/

ഇന്ധന വിലയിൽ വീണ്ടും വര്‍ധന; ഏഴാം ദിവസവും മുന്നോട്ട്

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ്  കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108 രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസ. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍…

//

മന്ത്രവാദമെന്ന് സംശയം; യുപിയില്‍ മിഠായി കഴിച്ച നാല് കുട്ടികള്‍ മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. രണ്ട് കുടുംബങ്ങളില്‍ നിന്നായുള്ള നാല് കുട്ടികളാണ് മരണപ്പെട്ടത്. കുശിനഗറിലാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളും രണ്ടുപേര്‍ ആണ്‍കുട്ടികളുമാണ്. വീടിന്റെ വാതിലിനുമുന്നില്‍ കണ്ട മിഠായി കഴിച്ചാണ് മരണമെന്ന് കുടുംബങ്ങള്‍ അറിയിച്ചു. മിഠായിക്ക് പുറമെ വീടിന്റെ വാതിലിന്…

//

‘അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമ’:വിവാദമായി രാജസ്ഥാന്‍ എംഎല്‍യുടെ പ്രസ്താവന

തന്റെ അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമയായിരിക്കുമെന്ന് രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ സന്യം ലോഥ. രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിരോഹി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോഥ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഉപദേഷ്ടാക്കളിലൊരാളാണ്.’ഞങ്ങളെല്ലാവരും ഗാന്ധി-…

///

മാസ്കിലെങ്കിൽ ഇനി കേസില്ല;നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്ര തീരുമാനം.ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണലംഘനം എന്നിവയ്ക്കും ഇനി കേസെടുക്കില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് സംസ്ഥാനം…

///

വിവാഹ പ്രായം ഉയര്‍ത്താനുള്ള ബില്‍:പഠിക്കാന്‍ മൂന്ന് മാസം കൂടി ആവശ്യപ്പെട്ട് പാര്‍ലിമെന്ററി സമിതി; അനുവദിച്ച് ഉപരാഷ്ട്രപതി

വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ പാര്‍ലിമെന്ററി സമിതിക്ക് മൂന്ന് മാസം കൂടുതല്‍ സമയം അനുവദിച്ച് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. വനിതാ- വിദ്യാഭ്യാസ- കായിക- യുവജനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ബില്‍ പഠിക്കുന്നത്. വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ കഴിഞ്ഞ…

//

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരസ്യപ്രതികരണം; കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ വി സ്നേഹക്ക് സസ്‌പെൻഷൻ :രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി സ്നേഹ

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ വി സ്നേഹയ്ക്കെതിരെ നടപടി. എന്‍.എസ്.യു ദേശീയ നേതൃത്വമാണ് സ്നേഹയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനോട് നിര്‍ദ്ദേശം നല്കിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന…

///