ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്.ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ…
പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് എഐസിസി. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം കെസി വേണുഗോപാല്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് കെവി തോമസ് പറഞ്ഞു.എന്തുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കേണ്ടത് പാര്‍ട്ടി പ്രസിഡന്റാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ അനുവാദം തേടി താന്‍ അയച്ച കത്ത്…
അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന് 15 വർഷം തടവ് വിധിച്ച് കോടതി.തമിഴ്‌നാട്ടിലെ തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിലടച്ചത്.തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചയാളാണ് പ്രതി കെ…
ചെന്നൈ: ലൈംഗികാതിക്രമം നേരിടുന്നുവെന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടും തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ആക്രമണങ്ങളിലും ഭ്രഷ്ടിലും പരിഹാരം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്റ്റാലിനോട് സഹായം തേടി പെൺകുട്ടി. 17 കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെങ്കൽപ്പേട്ട് കൽപാക്കം…
മാസ്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച്…
ഹിജാബ് വിധിയിൽ പ്രതിഷേധിച്ച് കർണാടകയിൽ ഇന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ ബന്ദ്. ബന്ദ് രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ്. പ്രശ്‌നബാധിത മേഖലകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്.ബന്ദിന് കര്‍ണാടകയിലെ പ്രധാന പത്ത്…
രാജ്യസഭാ സീറ്റ് ശ്രീനിവാസൻ കൃഷ്ണന്റെ പേര് തള്ളി സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസൻ കൃഷ്ണൻ. പരിഗണനാപട്ടികയിൽ നിന്ന് ശ്രീനിവാസൻ കൃഷ്ണന്റെ പേര് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചു. റോബർട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസുകളിൽ ആരോപണ വിധേയനാണ് ശ്രീനിവാസൻ…
കൊല്ലം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലക്ഷ്യമിടുന്ന മുതിർന്ന നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ്. മത്സരിക്കാൻ പരസ്യമായി താത്പര്യം പ്രകടിപ്പിച്ച മുതിർന്ന നേതാവ് കെ.വി.തോമസ് അടക്കമുള്ളവർക്കെതിരെ അതിരൂക്ഷ വിമർശനം നടത്തിയും സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിപ്രമേയം…
ദില്ലി: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി . അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വേഷങ്ങൾ വിലക്കിയ കർണാടക സർക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നലെ ശെരിവെച്ചിരുന്നു. ഹിജാബ് എന്നത് ഇസ്ലാമിലെ നിർബന്ധിത മതാചാരമല്ലെന്നാണ്…
ന്യൂഡൽഹി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും. അറുപതുവയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർഡോസ് വാക്സിനും ഇതോടൊപ്പം നൽകും. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമ്മിക്കുന്ന കോർബിവാക്‌സ് വാക്‌സിനാണ് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികൾക്ക് നൽകി തുടങ്ങുക.…