ഉത്തർപ്രദേശിൽ ചരിത്ര നേട്ടവുമായി ബിജെപി; യോഗി ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ജയിച്ചു

ഉത്തർ പ്രദേശിൽ ചരിത്ര നേട്ടവുമായി ബിജെപി. യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിൽ വിജയക്കുതിപ്പിലാണ് ബിജെപി.സംസ്ഥാനത്ത് യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ജയിച്ചു.ബിജെപി സംസ്ഥാനത്ത് കോൺഗ്രസിനേയും ബിഎസ്പിയേയും നാമാവശേഷമാക്കി. വെല്ലുവിളിയാകാതെ സമാജ്വാദി പാർട്ടിയും രണ്ടക്കം പോലും തികയ്ക്കാതെ കീഴടങ്ങി. തുടക്കം മുതൽ തന്നെ…

//

പഞ്ചാബിൽ അമരീന്ദർ സിംഗ് തോറ്റു

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് തോൽവി. പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് നേതാവ് കൂടിയായ അമരീന്ദർ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിക്ക് മുന്നിലാണ് തോറ്റത്. അമരീന്ദർ സിംഗിന് 20,105 വോട്ടുകൾ ലഭിച്ചപ്പോൾ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്.…

//

ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്:ചരിത്രത്തിലാദ്യമായി ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച

ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലേക്ക്. 44 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു.ചരിത്രത്തിൽ ആദ്യമായാണ് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. 22 സീറ്റുകളിലാണ് കോൺഗ്രസിനു ലീഡ് ഉള്ളത്. ഭരണത്തുടർച്ച ഉറപ്പിച്ചെങ്കിലും ഉത്തരാഖണ്ഡിൽ മന്ത്രി പുഷ്കർ സിംഗ് ധാമി പിന്നിലാണ്. ഖതിമ നിയോജക മണ്ഡലത്തിൽ കോൺഗ്രസിൻ്റെ ഭുവൻ ചന്ദ്ര…

//

ഗോവയിലും പ്രതീക്ഷ മങ്ങുന്നു; അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്

ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഗോവയില്‍ അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം നടക്കുക.ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന…

//

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാടി ബിജെപിയും കോൺഗ്രസും

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റിൽ ബിജെപിയും 15 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. ഗോവയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീറ്റാണ്. നേരത്തെ 21 സീറ്റിലേക്ക് ബിജെപി എത്തിയിരുന്നു. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിൽ…

//

പഞ്ചാബില്‍ ആം ആദ്മി ഭരണത്തിലേക്ക്

പഞ്ചാബില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 17 സീറ്റിലും ബി.ജെ.പി നാല്് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അമരീന്ദര്‍ സിംഗിന് വന്‍…

//

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് 31 ന്; കേരളത്തിൽ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകൾ

ദില്ലി: രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ന് വിജ്‍ഞാപനം പുറത്തിറങ്ങും. ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് . കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ…

///

യുദ്ധം നിർത്താൻ റഷ്യൻ പ്രസിഡന്റിനോട് പറയാൻ തനിക്കാവുമോ? യുക്രൈനിലുള്ളവരെ രക്ഷിക്കണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ്

ദില്ലി: യുക്രൈൻ രക്ഷാദൗത്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് എന്ത് ചെയ്യാനാകുമെന്ന് ഹർജി പരിഗണിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു. സമൂഹ മാധ്യമങ്ങളിൽ ചീഫ് ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ…

//

സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത്

ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 129-ാം സ്ഥാനത്തുള്ള പാകിസ്ഥാൻ ഒഴികെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കെല്ലാം പിന്നിലാണ് ഇന്ത്യ.സംസ്ഥാനങ്ങളിൽ കേരളം ഒന്നാംസ്ഥാനത്ത് തുടരുന്നു. 2015ൽ ഐക്യരാഷ്ട്രസഭയിലെ 192 അംഗരാജ്യങ്ങൾ 2030ലെ…

//

‘ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീൻ’; മൃതദേഹം ഉടൻ നാട്ടിലെത്തിക്കണമെന്നും പിതാവ്

ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് യുക്രൈനിൽ കൊല്ലപ്പെട്ട നവീൻ എന്ന് പിതാവ് ശേഖർ ഗൗഡ. ഇന്ത്യയിലെ ഉയർന്ന ഫീസ് താങ്ങാനാകാത്തത് കാരണമാണ് യുക്രെയിനിലേക്ക് മെഡിക്കൽ പഠനത്തിനായി പോയത്. 97 ശതമാനം മാർക്ക് ലഭിച്ചിട്ടും ഇന്ത്യയിൽ ഒരിടത്തും മെഡിക്കൽ പ്രവേശനം കിട്ടിയില്ല. രാജ്യത്തെ മെഡിക്കൽ…

//