ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
സിൽവർലൈൻ പരിസ്ഥിതി സൗഹൃദമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. പദ്ധതിക്കായുള്ള കേന്ദ്രസർക്കാർ അനുമതി പ്രതീക്ഷിക്കുന്നതായി ഗവർണർ പറഞ്ഞു.സൗകര്യപ്രദമായ യാത്രയ്ക്കാണ് സിൽവർലൈൻ. പദ്ധതി സാമ്പത്തിക ഉണർവുണ്ടാക്കുമെന്നും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു. കേരളത്തിൽ വ്യവസായ നിക്ഷേത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.കൊവിഡ് പ്രതിരോധത്തിൽ…
കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗനിർദേശം പുതുക്കി കർണാടക സർക്കാർ.ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. പക്ഷേ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലവിൽ കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിൽ…
ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റകാരൻ. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ഡൊറാൻഡ ട്രഷറിയിൽ നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ് ലാലു കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും.ഇരുപത്തിയാറ് വർഷത്തിന് ശേഷമാണ് കാലിത്തീറ്റ…
ബയോളജിക്കല്‍ ഇ യുടെ കോര്‍ബെവാക്സ് കോവിഡ് വാക്സിന്‍ 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വിദഗ്ധ സമിതിയുടെ അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതിയാണ് വാക്സിന് അനുമതി നല്‍കിയത്. നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി.കൊവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച…
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്. ബാറ്റിൽ റോയാൽ ഗെയിമായ ഫ്രീ ഫയർ അടക്കം 54 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ പൂട്ടിട്ടത്. ആപ്പ് ലോക്ക്, എംപി3 കട്ടർ, ബ്യൂട്ടി ക്യാമറ തുടങ്ങിയ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. നിരോധിച്ച…
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക്…
ദില്ലി: ഹിജാബിന് വേണ്ടി വാദിക്കുന്നവർക്ക് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നിൽ പെൺകുട്ടികളാണ്.ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം.ആരിഫ് മുഹമ്മദ്…
മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിനാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. സ്കൂളില്‍ നിസ്കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്.…
സെന്‍സൊഡൈന്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഉത്തരവ് പ്രകാരമാണ് വിലക്ക്. GLAXOSMITHKLINE (GSK)കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ജിഎസ്‌കെ ഹെല്‍ത്ത്‌കെയറിന്റെ ബ്രാന്‍ഡായ സെന്‍സൊഡൈനെതിരെ ജനുവരി 27നാണ് സിസിപിഎ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം, ഇന്ത്യയ്ക്ക്…
ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം. രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിക്ക് ലേലം ആരംഭിക്കും.11 മണിമുതല്‍ ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലേം ആരാധകര്‍ക്ക് നേരില്‍…