ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അനുവദിച്ചിരിക്കുന്നവരുടെ എണ്ണം 5,000 മുതൽ 8,000 വരെയായി കുറക്കും. രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത മുതിർന്നവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്ത 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. 15 വയസ്സിന് താഴെയുള്ള കുട്ടികളെ…
കർണാടകയിലെ ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി.തിങ്കളാഴ്ചയാണ് കുട്ടികൾക്ക് മീസിൽസ്-റുബെല്ല വാക്സിൻ നൽകിയത്.മരിച്ച കുട്ടികൾ ഒരുവയസിന് താഴെയുള്ളവരാണ്.അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് പത്തുദിവസത്തിനിടെ തമിഴ്‌നാട് പൊലീസ് പിരിച്ചെടുത്തത് 3.45 കോടി രൂപ. ജനുവരി ഏഴുമുതൽ കോവിഡ് മാനദണ്ഡങ്ങൾ, രാത്രി കർഫ്യു, ഞായറാഴ്ചയിലെ പൂർണ ലോക്ഡൗൺ എന്നിവ ലംഘിച്ചതിനാണ് പിഴ ഈടാക്കിയത്. മാസ്‌ക് ധരിക്കാത്തതിന് 1.64 ലക്ഷത്തിലധികം ആളുകൾക്കും സാമൂഹിക അകലം പാലിക്കാത്തതിന് 2,000…
ദില്ലി: ചൈനീസ് അതിർത്തിയിലെ സംഘർഷ സാധ്യത തുടരുകയാണെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ. ഏതു വെല്ലുവിളിയും നേരിടാൻ തയ്യാറെന്നും കരസേന മേധാവി വ്യക്തമാക്കി. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡിൽ പുതിയ ഫീൽഡ് യൂണിഫോമും ഔദ്യോഗികമായി പുറത്തിറക്കി.രാവിലെ ദില്ലിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച…
കുപ്പിവെള്ള വില നിയന്ത്രണത്തിൽ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാർ വാദം. വിഷയത്തിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് പാക്ക് ചെയ്ത…
അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം വോട്ടിങ് ഫെബ്രുവരിയിൽ നടക്കുമെന്നും വോട്ടെണ്ണൽ മാർച്ച് പത്തിന് നടത്തുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശിലാണ് ആദ്യം വേട്ടെടുപ്പ് നടക്കുന്നത്. ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം…
തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് വ്യക്തമാക്കി കേരള സര്‍വ്വകലാശാല വിസി ഡോ. വി പി മഹാദേവന്‍ പിള്ള ഗവർണർക്ക് നൽകിയ കത്ത് പുറത്ത്. ഡി ലിറ്റ് ശുപാർശ സിൻഡിക്കേറ്റ് തള്ളിയെന്ന് ഡിസംബര്‍ ഏഴിന് വിസി ഗവർണ്ണറെ കത്തിലൂടെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി…
വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ എണ്‍പതാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. പ്രത്യേക ആനിമേറ്റഡ് വീഡിയോയും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോയില്‍ സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ ജീവിതവും ശാസ്ത്ര സംഭാവനകളും വിലയിരുത്തുന്നുണ്ട്. ഈ വീഡിയോയില്‍ സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ ശബ്ദം തന്നെയാണ് ഗൂഗിള്‍…
സ്വാശ്രയ ബി.എഡ് കോളജുകളിലെ ഫീസ് വർധന അംഗീകരിച്ച് സുപ്രിംകോടതി. മെറിറ്റ് സീറ്റിലേക്ക് 45000വും, മാനേജ്‌മെന്റ് സീറ്റിൽ 60000വും ഈടാക്കാമെന്ന് കോടതി അറിയിച്ചു.കൊവിഡ് സാഹചര്യത്തിൽ ഫീസ് വർധിപ്പിക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രിംകോടതി തള്ളി. ഉയർന്ന ഫീസ് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു.…
കൊവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നൽകുന്നു. എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്.ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു…