ബംഗ്ലാദേശിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു

ബംഗ്ലാദേശിന്റെ തെക്കൻ മേഖലയിൽ ബോട്ടിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു. മൂന്ന് നിലകളുള്ള ‘ഒബിജാൻ’ എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൂടുതൽ പേരും തീപിടിത്തത്തിലാണ് മരിച്ചത്. ഏതാനും ആളുകൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് ചാടിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച…

//

പഞ്ചാബിലെ ലുധിയാന കോടതിയിൽ സ്‌ഫോടനം: രണ്ട് മരണം

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ലുധിയാന കോടതിയുടെ മൂന്നാം നിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ ആറ് നിലകളുള്ള കോടതി കെട്ടിടത്തില്‍ പുക നിറഞ്ഞു. കോടതിയ്ക്ക് പുറത്ത് ജനം തടിച്ചുകൂടി. അതേസമയം സ്‌ഫോടന…

/

പ്രിയങ്ക ഗാന്ധിയുടെ ഹാക്കിങ് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ഐടി മന്ത്രാലയം

തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച ശരിവച്ചിരുന്നു. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയിട്ടിയുടെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി…

///

വിവാഹ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക്; പാർലമെന്റ് ഇന്ന് പിരിഞ്ഞേക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും. അജണ്ടയിലെ നിയമനിർമ്മാണ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് സഭ നേരത്തെ പിരിയുന്നത്. വിവാഹ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നാല് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇനി ജനുവരി അവസാന വാരം ബജറ്റ് അവതരണത്തിനാണ് പാർലമെന്റ് സമ്മേളിക്കുക.പാര്‍ലമെന്റ് ശീതകാല സമ്മേളനം…

///

വിവാഹപ്രായ ബില്‍; പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ വീടുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കുന്നില്ല. തങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത മുൻ സർക്കാരുകളെ അവർ തിരികെ കൊണ്ട് വരില്ലെന്നും മോദി പറഞ്ഞു.…

/

വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു; ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പി മാര്‍

കടുത്ത പ്രതിഷേങ്ങൾക്കിടയിൽ വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. . ബില്ലിന്റെ കരട് ഒരു മണിക്കൂർ മുമ്പാണ് എംപിമാർക്ക് നൽകിയത്. ബിൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ എത്താൻ സാധ്യതയുണ്ടെന്ന് ഇ ടി മുഹമ്മദ്‌…

//

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്‍ക്ക്, കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം

ദില്ലി: രാജ്യത്ത് കുട്ടികൾക്ക് കൊവിഡ് വാക്സിൻ  ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം…

//

ലിംഗസമത്വം ഉറപ്പാക്കണമെങ്കിൽ പുരുഷന്മാരുടെ വിവാഹപ്രായം18 ആയി കുറയ്ക്കണം; ബൃന്ദാ കാരാട്ട്

കേന്ദ്ര സർക്കാരിന് ലിംഗസമത്വം ഉറപ്പാക്കണമെന്നുണ്ടെങ്കിൽ പുരുഷന്മാരുടെ വിവാഹപ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണ്. ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21-ൽ…

//

കോവോവാക്‌സ് വാക്‌സിന് അടിയന്തര അനുമതി നൽകി ലോകാരോഗ്യ സംഘടന

പൂനൈ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. വെള്ളിയാഴ്ചയാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. 12-17 വയസ് പ്രായപരിധിയിലുള്ളവർക്ക് ഉപയോഗിക്കാവുന്ന വാക്‌സിനാണിത്. ഇത് കൊവിഡ് 19 നെതിരായ പോരാട്ടത്തിലെ മറ്റൊരു നാഴികകല്ലാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്…

//

വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബൃന്ദ കാരാട്ട്

ദില്ലി: വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. പതിനെട്ടാം വയസിൽ വോട്ട്ചെ യ്യാനാകുന്ന പെൺകുട്ടി അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. അതിനെതിരാണ് പുതിയ നീക്കമെന്ന് ബൃന്ദ കാരാട്ട്  പറഞ്ഞു.നീക്കം സ്ത്രീ ശാക്തീകരണത്തിന് സഹായകരമാകില്ലെന്ന് ബൃന്ദ കാരാട്ട്…

//