പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രസര്‍ക്കാര്‍

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന് കൗണ്‍സില്‍ ഏകകണ്‌ഠേന നിലപാട് സ്വീകരിക്കുകയായിരുന്നു.വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ജിഎസ്ടി കൗണ്‍സില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം…

//

ചാൻസലർ പദവി റദ്ദാക്കാൻ പ്രേരിപ്പിക്കരുതെന്ന് കാനം, ഗവർണർ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് കോടിയേരി

തിരുവനന്തപുരം: സർവ്വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചാൻസലർ പദവി ഭരണഘടനാ പദവിയല്ല. നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ചാൻസറായി ഗവർണറെ അവരോധിച്ചത്.…

//

ഒമിക്രോൺ: കേരളത്തില്‍ അതീവ ജാഗ്രത, സമ്പർക്കത്തിലുള്ളവരുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയില്‍ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇത്തിഹാദ് വിമാനത്തില്‍ ആറാം…

//

ജാഗ്രത കടുപ്പിക്കണം; കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിര്‍ദ്ദേശം

ദില്ലി: കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദേശം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ്  കേന്ദ്രത്തിൻ്റെ നിർദേശം. ടിപിആർ ഉയർന്ന…

//

മലയാളി ജവാൻ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്ന് സുലൂർ വിമാനത്താവളത്തിൽ എത്തിക്കും. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം. എ.…

//

ജനറൽ ബിപിൻ റാവത്തിന് വിട നൽകാൻ രാജ്യം; വിലാപയാത്ര തുടങ്ങി

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഡൽഹിയിലെ വസതിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകീട്ട് 4.45 ന് ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. എം പി മാരായ ഇ…

/

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി

ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റേതാണ് തീരുമാനം. എന്നാൽ കാർഗോ വിമാനങ്ങൾക്കും പ്രത്യേക അനുമതിയോടെയുള്ള അന്താരാഷ്ട്ര സർവീസുകൾക്കും വിലക്കില്ല. ജനുവരി 31 അർധരാത്രി വരെയാണ് വിലക്ക്.രാജ്യത്ത് കൊവിഡ്…

/

ഹെലികോപ്റ്റര്‍ ദുരന്തം: മലയാളി ജവാന്‍ പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഡിഎൻഎ പരിശോധന പൂർത്തിയാകാൻ മൂന്ന് ദിവസം വരെ എടുത്തേക്കും. കുടുംബത്തിലെ ആരുടെയും ഡിഎൻഎ സാമ്പിൾ ഇതുവരെ എടുത്തിട്ടില്ലെന്ന് പ്രദീപിന്‍റെ സഹോദരൻ പ്രസാദ് പറഞ്ഞു. വിമാന മാര്‍ഗം…

//

ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്റെ കുറിപ്പ്, വിമര്‍ശനം

തിരുവനന്തപുരം: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ   ഹെലികോപ്ടര്‍ അപകട  മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്റെ  ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ്…

//

ബിപിൻ റാവത്തിന്റെ വിലാപയാത്രാ വാഹനം അപകടത്തിൽപ്പെട്ടു; 10 പേർക്ക് പരിക്ക്

ഊട്ടി കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ചിലർക്ക് സാരമായ പരിക്കുണ്ട്. വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക…

/