ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ…
തൃശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഓൺലൈൻ വഴിയാണ് ഉദ്ഘാടനം. 12 കോടി രൂപ ചെലവിൽ മൂന്ന് ശ്രീകോവിലുകൾ സ്വർണം പൊതിഞ്ഞതിന്റെ സമർപ്പണവും…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9. 30ന് കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 10. 15ന് വിമാനത്താവളത്തിൽ എത്തും. 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിൻ ഫ്‌ലാഗ് ഓഫ്…
തൃശൂർ തിരുവില്വാമലയിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആദിത്യശ്രീ. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടക്കുന്നത്.…
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ ഗർഭിണി മരിച്ചു. ആഴംകോണം തോപ്പുവിളയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കുഴിവിള സ്വദേശി സുമിന (22) ആണ് മരിച്ചത്.ഭർത്താവുമൊത്തു വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. ഭർത്താവുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ എടുത്തു ചാടുകയായിരുന്നുവെന്നും സംശയമുണ്ട്. വീഴ്ചയിൽ തല ഇലക്ട്രിക് പോസ്റ്റിൽ…
കോട്ടയം; രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്ന് 65000 രൂപ വീതം പിഴ ഈടാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബൈക്കുകൾ ഓടിച്ചിരുന്നവരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ്…
നാളെ നടക്കുന്ന പി.എസ്.സിയുടെ പരീക്ഷാസമയത്തിൽ മാറ്റം വരുത്തി. രാവിലെ 10.30 മുതൽ 12.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള മെയിൻ പരീക്ഷയാണ് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ മാറ്റി നിശ്ചയിച്ചത്.പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ നിലവിലെ അഡ്മിഷൻ…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.വൈകീട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലേർട്ടായിരിക്കും.മഴ കിട്ടുമെങ്കിലും…
ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അപേക്ഷിക്കാൻ അവസരം. അർഹരായ വിദ്യാർത്ഥികൾക്ക് ഇന്ന് മുതലാണ് ഗ്രേസ് മാർക്കിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 28 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അതത് സ്കൂളിൽ…
സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ.. 1.…