ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ

ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഏഷ്യ പവർ ഇൻഡക്സ് 2021 അനുസരിച്ച് ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. ഏഷ്യയിലെ രാജ്യങ്ങളുടെ വിഭവങ്ങളുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയ്യാറാക്കിയത്. നിലവിലെ അധികാര വിതരണത്തേയും അധികാരം കൈകാര്യം ചെയ്യുന്നതിലെ രീതികളും പട്ടിക വിലയിരുത്തുന്നുണ്ട്. 2020നേക്കാളും പോയിന്‍റുകളില്‍ പിന്നിലാണ്…

/

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷം

ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 29 വർഷങ്ങൾ. 1992 ഡിസംബർ 6 നാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടങ്ങുന്ന സംഘപരിവാർ സംഘടനകളുടെയും ശിവസേനയുടെയും കർസേവകർ ബാബരി മസ്ജിദ് തകർത്തത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നിർമ്മിതിയാണ് ബാബരി മസ്ജിദ്. ബാബരി…

//

കർഷക സമരം തുടരും; സംയുക്ത കിസാൻ മോർച്ച; യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കർഷക നേതാക്കള്‍

കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനം. കർഷക സംഘടനകളുടെ സംയുക്ത യോഗം ഈ മാസം 7 ന് വീണ്ടും ചേരും. താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് 5 പേരെ നിർദേശിക്കാൻ തീരുമാനമായി. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് പി…

//

രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്രമേള ഡിസംബർ ഒമ്പത് മുതൽ തിരുവനന്തപുരത്ത്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13 മത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വചിത്രമേള (IDSFFK) ഡിസംബർ ഒമ്പത് മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നീ നാലു സ്‌ക്രീനുകളിലായാണ് പ്രദർശനം…

//

4500 രൂപയ്ക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ്, ദക്ഷിണാഫ്രിക്കൻ സ്വദേശി ദുബായ്ക്ക് കടന്നത് ഇങ്ങനെ

ദില്ലി: ഒമിക്രോൺ  ബാധിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തൽ. കൊവിഡ്  ബാധിച്ച ഇയാളിൽ നിന്നും പണം വാങ്ങി കൊവിഡ് നെഗറ്റീവാണെന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.4500 രൂപയ്ക്കാണ് കൊവിഡ് ബാധിച്ച ഇയാൾക്ക് ദുബായിലേക്ക് മടങ്ങാൻ ബംഗ്ലൂരുവിലെ സ്വകാര്യ ലാബ്…

//

കോവിഡ് മരണം, കേന്ദ്രം തെറ്റിധരിപ്പിക്കുന്നു; വീണാ ജോർജ്

കോവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് നിർഭാഗ്യകരമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീംകോടതി പോലും കേരളത്തെ അഭിനന്ദിച്ചതാണെന്നും മന്ത്രി പറഞ്ഞു. പുതിയ മാനദണ്ഡമനുസരിച്ച് പരമാവധി ആളുകൾക്ക് ധനസഹായം ലഭിക്കുന്നതിനുള്ള കാര്യങ്ങളാണ് സംസ്ഥാനം ചെയ്യുന്നത്. ഒമിക്രോൺ വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് ഡിഎംഒ…

//

കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്ന് കേന്ദ്രം; ആശങ്കയറിയിച്ച് കത്ത്, രോഗവ്യാപനം പിടിച്ചുനിര്‍ത്തണം

ദില്ലി: കൊവിഡ്  വ്യാപനത്തില്‍ കേരളത്തെ ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍ . കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച…

//

ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം; മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ രോഗമുക്തി

ദില്ലി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണ്.നിലവിലെ…

//

അടുത്ത മാസം മുതൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും

പുതുവർഷത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളിൽ മാറ്റം വരും. എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആയിരിക്കും…

//

ഒമിക്രോണിൽ ഭീതി വേണ്ട : കേന്ദ്ര ആരോഗ്യ മന്ത്രി

ഒമിക്രോണിൽ ഭീതി വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്ഡസുഖ് മാണ്ഡവ്യ. ഒമിക്രോൺ ബാധിതരുടെ സമ്പർക്കപ്പട്ടിക ശേഖരിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷൻ വേഗത വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.ഇന്നലെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. കർണാടകയിൽ 66ഉം 46ഉം വയസ്സുള്ള രണ്ടു പേർക്കാണ്…

//