ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. 32 തവണ നേരത്തെ മാറ്റിവച്ച കേസാണ് വീണ്ടും മാറ്റിയത്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ്…
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കി സമൂഹത്തിന്റെ പൊതുധാരയിലേക്കെത്തിക്കും.വീടില്ലാത്തവരും…
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. അറിയിപ്പുകള്‍ ഇങ്ങനെ: 🚆ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചു വേളിയിൽ സര്‍വ്വീസ് അവസാനിപ്പിക്കും. 🚆മലബാര്‍ എക്സ്പ്രസ് ഇന്നും…
അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജിയുമാണ് കോടതിയിലുള്ളത്. ഇത് മുപ്പത്തിമൂന്നാമതാം തവണയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഇരുപത്തിയൊന്നാമത്തെ കേസായി ലിസ്റ്റ് ചെയ്തിട്ടുള്ള ഹര്‍ജികള്‍…
ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. രണ്ട് തുടർ തോൽവികളുമായി എത്തുന്ന ഹൈദരാബാദ് വിജയവഴിയിലേക്ക് തിരികെയെത്താൻ ഇറങ്ങുമ്പോൾ സീസണിലെ ആദ്യ ജയത്തിൻ്റെ ആത്‌മവിശ്വാസത്തിൽ ഇറങ്ങുന്ന ഡൽഹി ജയം തുടരാനാണ് ഇറങ്ങുക.ഒരു സെഞ്ചുറി…
സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി സ്വര്‍ണവില കുറഞ്ഞു. രണ്ടു ദിവസമായി മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില നേരിയ തോതില്‍ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില പവന് (8 ഗ്രാം) 80 രൂപ കുറഞ്ഞ് 44,520…
അപകീർത്തി കേസിലെ ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷൻസ് കോടതി നിരസിച്ചിരുന്നു. അതേസമയം രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബീഹാർ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും.വയനാട്ടിൽ…
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവ മോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാധ്യക്ഷൻമാരുമായുള്ള കൂടികാഴ്ചയുമുണ്ടാകും.…
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. രാവിലെ 11.30 ഓടെ തിരുവമ്പാടിയിലും 12 മണിയോടെ പാറമേക്കാവിലും കൊടിയേറും.ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച്…
ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ (എം വി ശങ്കരൻ) അന്തരിച്ചു. 99 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊയിലി ആശുപത്രിയിൽ രാത്രി 11.40ഓടെയായിരുന്നു അന്ത്യം.ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു. 1924 ജൂൺ…