ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് നേരിയ വേനൽ മഴ പ്രതീക്ഷിക്കുന്നു. മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത.അടുത്ത ദിവസങ്ങളിൽ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും വേനൽ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ…
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5480 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 43,840 രൂപയാണ്. മാർച്ച് 18 ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപ കൂടിയാണ്…
പരിയാരം: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. രാമന്തളി വടക്കുമ്പാട്ടെ അറുമാടി സുരേഷ് (40) ആണ് രാമന്തളി പുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ചെമ്മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.…
ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രം. ഒരു ബാങ്കിന്റെ യുപിഐ ഉപയോഗിച്ച് 24 മണിക്കൂറിൽ നടത്താവുന്ന പരമാവധി പണമിടപാടുകളുടെ എണ്ണം 20 ആണ്. ആദ്യത്തെ പണമിടപാട് നടത്തിയ സമയം മുതൽ അടുത്ത 24 മണിക്കൂർ എന്ന രീതിയിലാണ് സമയപരിധി കണക്കാക്കുക.ഗൂഗിൾപേ, ഫോൺപേ,…
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കൂടാതെ തീപിടുത്തത്തിന്റെ പൂര്‍ണം ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. 500 കോടി രൂപ പിഴ…
മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്തുമെന്ന് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു ബോട്ടില്‍ മദ്യം വാങ്ങുമ്പോള്‍ 10 രൂപയാണ് പശു സെസായി ഈടാക്കുന്നത്. ഇതിലൂടെ നൂറ് കോടി രൂപ സര്‍ക്കാരിന് വാര്‍ഷിക വരുമാനമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു.2023-24 വര്‍ഷത്തെ സാമ്പത്തിക് ബജറ്റ് പ്രഖ്യാപനത്തിലാണ് പശു…
ആറളം ഫാമിൽ പത്താം ബ്ലോക്കിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ്(43) കൊല്ലപ്പെട്ടത്.മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.…
ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ…
തലശ്ശേരി: 17.99 ഗ്രാം ബ്രൗൺ ഷുഗറുമായി 4 പേർ പിടിയിൽ. പാപ്പിനിശ്ശേരി അഞ്ചാം പീടികയിലെ മുഹമ്മദ് ഫാസിൽ, ചാലാട് സ്വദേശികളായ സാദ് അഷ്റഫ്, സി ദീപക്ക്, ടി മംഗൾ എന്നിവരെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്.…
ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തില്‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്.ദോഹയില്‍…