ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലേറിയ ഷീ ജിൻപിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷീ ജിൻപിംഗിന് വിപ്ലവാഭിവാദ്യങ്ങൾ. ആഗോള രാഷ്ട്രീയത്തിൽ പ്രധാന ശബ്ദമാകാൻ ചൈനയ്ക്ക് കഴിഞ്ഞത് പ്രശംസനീയമാണ്. ചൈനയിൽ അഭിവൃദ്ധിയുണ്ടാകാൻ നടത്തുന്ന നിരന്തരമായ…
ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ ഈമാസം 28ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. കേന്ദ്ര ട്രാൻസ്പോർട്ട് നിയമത്തിന്റെ പേരിൽ ചരക്കുകടത്ത് മേഖലയിലെ തൊഴിലാളികളോട് സമാനതകളില്ലാത്ത ശിക്ഷാനടപടികളാണ് റവന്യൂ, പൊലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. മാത്രമല്ല,ചരക്കു വാഹന വാടക നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രൻ…
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കേരളത്തിൽ തുടർച്ചയായി നാലാം ദിവസവും ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തി. 38°c. സാധാരണയെക്കാൾ 3.2 °c കൂടുതൽ ചൂട്. പുനലൂരിൽ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കരയിൽ 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്നലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5695 രൂപയും പവന് 45560 രൂപയുമായിരുന്നത് ഇന്ന് ഗ്രാമിന് 5728 രൂപയും പവന് 45824 രൂപയുമായി. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് പുതുതായി വര്‍ധിച്ചത്.…
ഈ വർഷത്തെ ഓസ്കാർ വേദിയിൽ ഇന്ത്യൻ സിനിമക്ക് അഭിമാന നിമിഷം. ഓസ്കാർ വേദിയിൽ ഒർജിനൽ സോങ് വിഭാഗത്തിൽ ‘നാട്ടു നാട്ടു’ എന്ന ഗാനം തിരഞ്ഞെടുത്തു. ആർ.ആർ.ആർ എന്ന ചിത്രത്തിലെ തെലുഗു ഗാനമാണ് ‘നാട്ടു നാട്ടു’. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ഗാനം ഓസ്കർ വേദിയിൽ അവതരിപ്പിക്കപ്പെടുന്നത്.…
എച്ച്3 എൻ2 വ്യാപനത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണമെന്നും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും…
കുട്ടികളുടെ കാൻസർ ആശുപത്രിയെ സഹായിക്കാനായി ഖത്തർ ലോകകപ്പിൽ ധരിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് അർജന്‍റൈൻ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസ്. അർജന്റീനയുടെ കിരീട നേട്ടത്തിൽ മെസിയോളം പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനെസ്. ഫൈനലിൽ ഫ്രാൻസുമായുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായി മാറിയ ഗ്ലൗസുകൾ ലേലത്തിൽ…
ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡോക്ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അത്യാഹിത വിഭാഗത്തെയും ലേബർ റൂമുകളെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി…
കണ്ണൂർ: ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ള എൻ സി പി/ സി സി പി കോഴ്സ് പാസായ ഉദ്യോഗാർഥികൾ മാർച്ച് 15ന് രാവിലെ 10.30 ന്…
കേന്ദ്ര സാഹിത്യ അക്കാദമിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മാധവ് കൗശിക്ക് ജയിച്ചു. സംഘപരിവാർ അനുകൂല സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് വിജയം. അതേ സമയം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച സി. രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റു. സംഘപരിവാർ അനുകൂല പാനലിലെ കുമുദ് ശർമ്മയോടാണ്…