സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷ ഉച്ചക്ക്​ 1.30 മുതൽ

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ച്​ 13ന്​ തുടങ്ങുന്ന വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു.ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക്​ വരുന്ന സാഹചര്യത്തിലാണ്​ ടൈംടേബിളിൽ മാറ്റം വരുത്തിയത്​. ഉച്ചക്ക്​ 1.30 മുതലാണ്​ പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 2.15 മുതലും. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in…

///

ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

കേന്ദ്ര ഹജ്ജ്​ കമ്മിറ്റി മുഖേന ഈ വർഷ​ത്തെ ഹജ്ജിന്​ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം​ 20ന് വൈകീട്ട്​ അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്​.ഇതുവരെ സംസ്ഥാന ഹജ്ജ്​ കമ്മിറ്റിക്ക്​ 18,210 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ പതിനായിരത്തോളം പേർക്ക്​ കവർ നമ്പർ നൽകിയിട്ടുണ്ട്​.…

//

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്

ഇന്ത്യയെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് സർക്കാരുകളുടെ കാലത്തുള്ള വിമാനത്താവളങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും, ബിഎസ്എൻഎൽ ഓഫീസുകൾ അടച്ചു പൂട്ടുകയും നിരവധിപേരെ…

///

ഡോ: അന്ന മാത്യുവിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

സമൂഹത്തിലായാലും ജീവിതത്തിലായാലും സ്ത്രി ഏറ്റെടുത്തു നടപ്പിലാക്കുന്ന ഉത്തരവാദിത്വങ്ങൾ വിലമതിക്കാനാവാത്തതാണ് . അതുകൊണ്ട് തന്നെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിനായി ശ്രമിക്കണമെന്നും കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി കെ ഷബീന അഭിപ്രായപ്പെട്ടു.ശിശുരോഗ വിഭാഗത്തിൽ വർഷങ്ങളായി സ്തുത്യർഹമായ സേവനം നടത്തി വരുന്ന…

//

തണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സെന്റര്‍ ഉദ്ഘാടനം മാര്‍ച്ച് 12ന്

ശേഷിയില്‍ ഭിന്നരായി ജനിക്കുന്ന കുട്ടികള്‍ക്ക് ജീന്‍ തെറാപ്പി, ജനറ്റിക് കൗണ്‍സിലിംഗ് എന്നിവ മുതല്‍ വ്യത്യസ്തങ്ങളായ അത്യാധുനിക ചികിത്സാരീതികളിലൂടെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഏറ്റവും നേരത്തെ എത്തിക്കുവാന്‍ വേണ്ടിയുള്ള സൗകര്യങ്ങളോടുകൂടിയിട്ടുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി സെന്റര്‍ കണ്ണൂരില്‍ ആരംഭിക്കുന്നു. ജീവകാരുണ്യ മേഖലയില്‍ ഒട്ടേറെ സേവനങ്ങള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും…

///

പോക്സോ കേസിൽ മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ്

പോക്സോ കേസിൽ മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ലിഷ എസ് ശിക്ഷിച്ചത്. 2019 ജനുവരി…

///

ചോദ്യപേപ്പര്‍ ചുവപ്പിച്ചത് മന്ത്രിയുടെ രാഷ്ട്രീയത്തിമിരം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

കണ്ണൂര്‍: ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചുവപ്പില്‍ അച്ചടിച്ചതു കൊണ്ട് വിദ്യാഭ്യാസവകുപ്പ് എന്താണുദ്ദേശിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. വെള്ള പേപ്പറില്‍ കറുത്ത മഷിയില്‍ അച്ചടിക്കുന്നതാണ് പരമ്പരാഗതരീതി. കുട്ടികള്‍ക്ക് വായനാസൗകര്യത്തിനുതകുന്ന ഈ രീതി മാറ്റി കണ്ണിനെ കുഴക്കുന്ന ചുവപ്പുമഷിയില്‍ ചോദ്യപേപ്പര്‍ അച്ചടിച്ചത് രാഷ്ട്രീയതിമിരം ബാധിച്ച വിദ്യാഭ്യാസമന്ത്രിയുടെ…

///

സ്വപ്നയുടെ എഫ് ബി ലൈവ് ആരോപണം പച്ചക്കള്ളമായതിനാൽ ലൈവായി തന്നെ പൊളിഞ്ഞു; എം വി ജയരാജൻ

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കേസ് ഒത്തു തീര്‍ക്കാന്‍ 30 കോടി രൂപ വാഗ്ദാനം നല്‍കി എന്ന ‘ലൈവ് ആരോപണം’ പച്ചക്കളമായതിനാല്‍ ലൈവായി തന്നെ പൊളിഞ്ഞുവെന്ന് എം വി ജയരാജൻ അഭിപ്രായപ്പെട്ടു. ബി.ജെ.പി സര്‍ക്കാറിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കും, സംസ്ഥാനത്തോട് കാട്ടുന്ന അവഗണനയ്ക്കും, വര്‍ഗ്ഗീയതക്കുമെതിരെ സി.പി.ഐ.എം സംസ്ഥാന…

///

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

കേരള തീരത്ത് 10-03-2023 രാത്രി 11:30 വരെ 0.5 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ…

//

കൂട്ടുകാരികളോട് മത്സരിക്കാൻ 45 അയൺ ഗുളികകൾ കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മത്സരിച്ച് ​ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു മിഡിൽ സ്‌കൂളിലെ  എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അയൺ ​ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചത്. ജയ്ബ ഫാത്തിമ (13) എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി 45 ഗുളികകൾ കഴിച്ചെന്നാണ്…

//