ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
കേരള തീരത്ത് 06-03-2023 രാവിലെ 08.30 മുതൽ 07-03-2023 രാത്രി 11:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. ▪️ബീച്ചിലേക്കുള്ള…
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്ത വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് തൊഴില്‍ നോക്കിയിട്ടല്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരാള്‍ ചികിത്സയിലാണോ അയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ…
ഫോണിലേക്ക് വന്ന വ്യാജ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ സ്വകാര്യ ബാങ്കിലെ നാൽപതോളം ഉപഭോക്താക്കൾ പണം നഷ്ടപ്പെട്ടതിൽ മുന്നറിയിപ്പുമായി പൊലീസ്. മുംബൈയിൽ മറാത്തി നടിയടക്കം 40 പേർക്കാണ് പണം നഷ്ടമായത്. കെവൈസി, പാൻ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണിലേക്ക് അയച്ച…
മലയാളിയുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. കലാഭവൻ മണിയെ ഓർക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. നാടൻപാട്ടിനെ ഇത്രയേറെ ജനപ്രിയമാക്കിയ മറ്റൊരു…
ചപ്പമലയിൽ കശുമാവ് തോട്ടത്തിൽ പിടിച്ച തീ ആളി പടർന്നു. തീ അണക്കാനാവാതെ അധികൃതർ. വയനാട് അതിർത്തിയിലെ വനത്തിലേക്ക് തീ പടർന്നതായി ദൃക്സാക്ഷികൾ. ഇന്നു രാവിലെയാണ് കശുമാവ് തോട്ടത്തിൽ വീട്ടമ്മയുടെ മരത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്.…
കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടിയിലധികം സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 932 ഗ്രാം സ്വർണ്ണം പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.…
കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്. തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു.കശുമാവിൻ തോട്ടത്തിൽ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയായിരുന്നു.…
ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5185 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 41,480 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4280 രൂപയാണ്.…
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ കേസിന്‍റെ നിർണായകമായ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ…
പുതിയ ഹാൾമാർക്കിങ് തിരുമാനത്തിൽ ഉറച്ച് കേന്ദ്രസർക്കാർ. സ്വർണ്ണാഭരണങ്ങൾക്ക് പുതിയ ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പർ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ തന്നെ പുതിയ നിബന്ധന നിലവിൽ വരും.രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമല്ല. പഴയ ഹാൾമാർക്കിങ് ആഭരണങ്ങളിലും മാർച്ച് 31നകം 6 അക്ക എച്ച്.യു.ഐ.ഡി…