സൗദിയില്‍ പാസ്പോര്‍ട്ടില്‍ വിസ സ്റ്റിക്കറിനു പകരം ക്യു ആര്‍ കോഡ് സംവിധാനം, ഇ-വിസ ആദ്യഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക്

ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്‍പോര്‍ട്ടില്‍ വിസാ സ്റ്റിക്കറ്റുകള്‍ പതിക്കുന്നത് അവസാനിപ്പിച്ചതായി സൗദി അറേബ്യ അറിയിച്ചു. പകരം പൂര്‍ണമായി ഇലക്ട്രോണിക് വിസയിലേക്ക് മാറി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഫിലിപ്പൈന്‍സ്, ജോര്‍ദാന്‍, ഈജിപ്ത് ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് വിസാ സ്റ്റിക്കറുകള്‍…

///

മണിപ്പൂർ സംഘർഷം; ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് ഗവർണർ

മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ടു ഗവർണർ. സങ്കീർണമായ സാഹചര്യങ്ങളിൽ മറ്റു മാർഗങ്ങളില്ലെങ്കിൽ ഉത്തരവ് നടപ്പാക്കാൻ ഗവർണർ വിവിധ മജിസ്ട്രേറ്റുകൾക്കു നിർദേശം നൽകി. പട്ടികവർഗ പദവിയെ ചൊല്ലി ഭൂരിപക്ഷമായ മെയ്തി സമുദായക്കാരും ഗോത്ര വിഭാഗക്കാരും തമ്മിലാണ് സംഘർഷം തുടരുന്നത്. സംഘർഷബാധിത…

//

നിയമവിരുദ്ധ നിക്ഷേപങ്ങൾ; മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് ഇ ഡി

മണപ്പുറം ഫിനാൻസിന്റെ ആസ്തിവകകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകള്‍ എന്നിവ മരവിപ്പിച്ചു. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം…

///

‘മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ‘ദി കേരള സ്റ്റോറി’ചിത്രത്തെ സ്വീകരിച്ചോളും’; നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി

കേരള സ്റ്റോറി സിനിമക്കതിരായ ഹര്‍ജിയില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി.ട്രെയിലർ    മുഴുവൻ സമൂഹത്തിനെതിരാകുന്നതല്ലല്ലോയെന്ന് കോടതി ചോദിച്ചു.നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്.ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന് കോടതി ചോദിച്ചു.മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല.ചിത്രത്തിന്‍റെ …

//

റെക്കോർഡ് ഭേദിച്ച് മുന്നോട്ട്; സ്വർണവില ഇന്നും ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് വില 5720 രൂപയിലെത്തി. പവന് വില 45,760 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 4755 രൂപയാണ്.ഇന്നലെ സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടിരുന്നു. പവന് 400 രൂപ വർധിച്ചാണ് വില റെക്കോർഡ്…

///

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും എന്നാണ് മുന്നറിയിപ്പ്. ഇതോടെ, സംസ്ഥാനത്ത് മഴ വീണ്ടും സജീവമായേക്കും.അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

//

അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി, ഇളവ് തേടിയുള്ള ഹർജി റാഞ്ചി കോടതി തള്ളി

ക്രിമിനൽ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹർജി റാഞ്ചിയിലെ എംപി-എംഎൽഎ കോടതി തള്ളി. കേസിൽ നേരിട്ട് ഹാജരാകണമെന്നും കോടതി.2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന്…

///

പൊതു പദ്ധതികൾക്ക് ഭൂമി കൈമാറുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

പൊതു താൽപര്യമുള്ള പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം രജിസ്ട്രേഷൻ ചെയ്യുമ്പോൾ മുദ്ര വിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂരഹിതരായ ബി.പി.എൽ കാറ്റഗറിയിൽ വരുന്ന കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന് കേരള സ്റ്റാമ്പ് ആക്ടിൽ നിഷ്കർഷിച്ചിരിക്കുന്ന ”കുടുംബം” എന്ന നിർവ്വചനത്തിൽ…

//

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാണാനെത്തിയ പി.ടി.ഉഷക്കെതിരെ പ്രതിഷേധം

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ സമര പന്തലിൽ സന്ദർശിച്ച് പി ടി ഉഷ. പിന്നാലെ പി ടി ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയത്.സമരവേദിയിൽ നിന്നും മടങ്ങുമ്പോൾ ജന്ദർ മന്ദറിലെ വേദിയുടെ പുറത്തു നിന്നിരുന്ന ഒരാൾ വാഹനം…

//