ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
തെരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം ബാക്കിയുള്ളപ്പോള്‍ വീണ്ടും വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി സൗജന്യമായി നൽകുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചേർന്നാണ് പ്രഖ്യാപനം…
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.ജെ റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,…
മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.ആരൊക്കെ പാടി പുകഴ്ത്തിയാലും ബി ബി സി യുടെ ഗൂഡലക്‌ഷ്യം മറച്ചു വെക്കാനാവില്ല.പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന…
കോഴിക്കോട് നാദാപുരത്ത് ഏഴ് വയസ്കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്.സംഭവം ശ്രദ്ധയിൽപെട്ട കുട്ടിയുടെ മാതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതിരെ പെൺകുട്ടി പൊലീസിൽ മൊഴി നൽകി.…
എന്തായിരുന്നു ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചർച്ച എന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലപ്പോഴും ആർഎസ്എസുമായി ഉഭയക്ഷകി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്.…
ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. ഇന്ന് മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ…
ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ കലൂരിലെ പി എം എൽ എ കോടതിയിൽ ഇന്ന് ഉച്ചയോടെ ഹാജരാക്കും. ഇഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ…
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കക്കോടി സ്വദേശി സജ്‌നയുടെ ഇടതുകാലിന് പകരം ശസ്ത്രക്രിയ നടത്തിയത് വലതുകാലിലാണ്.ആരോഗ്യ മന്ത്രിക്കും ഡി.എം.ഒ യ്ക്കും…
സ്വീകരിക്കുന്ന വിഷയങ്ങളിലും സിനിമയോടുള്ള സമീപനത്തിലും തന്‍റേതായ വഴിയേ സഞ്ചരിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ‘നൻപകൽ നേരത്ത് മയക്കം’ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ഭാഷാതീതമായി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കും പ്രശംസയിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. ലിജോയുടെ സംവിധാന മികവിനൊപ്പം…