ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
തെരുവ് നായ ആക്രമണം തുടർക്കഥയാവുന്നതിന്റെ പശ്ചാത്തലത്തിൽ ബോംബെ ഹൈക്കോടതിയുടെ പരാമർശം ചർച്ചയാവുന്നു. അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ഭക്ഷണവും ഇത്തിരി പരിചരണവും നൽകിയാൽ അവ അക്രമാസക്തരാവില്ലെന്നാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗൗതം പട്ടേൽ നിരീക്ഷിച്ചത്. സീവുഡ്സ് എസ്റ്റേറ്റ്സ് ലിമിറ്റഡ് എന്ന റസിഡൻഷ്യൽ സൊസൈറ്റിയും അവിടുത്തെ നായ് പ്രേമികളും തമ്മിലുള്ള…
കണ്ണൂർ തളാപ്പിൽ വെച്ച് നടന്ന പൊലീസ് പരിശോധനയിൽ വൻ എംഡിഎംഎ വേട്ട. ഹൈവേ പൊലീസും കണ്ണൂർ ടൗൺ പൊലീസും ചേർന്ന് 35 ഗ്രാം എംഡിഎംഎ ലഹരി മരുന്ന് പിടിച്ചേടുത്തു. നാറാത്ത് സ്വദേശികളായ പി.കെ മുഹമ്മദ്, ടി.പി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്.…
ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം. വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്.അപകടത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ അഞ്ച് പേരും വിദ്യാർത്ഥികളാണ്. ഇവരെ ആശുപത്രിയിൽ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജൻറുമാർ തട്ടിപ്പ് നടത്തി. തട്ടിപ്പിന് പിന്നിൽ സംഘടിതമായ ശ്രമുണ്ട്. ഇതുവരെ രണ്ട് വർഷം പുറകോട്ടുള്ള ഫയലുകൾ പരിശോധിച്ചു. കൂടുതൽ കാലം പുറകോട്ട് പോയി ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.…
അമിത സുരക്ഷയെന്ന വിമർശനതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നിൽ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളിൽ മുഖ്യമന്ത്രിയെത്തുമ്പോൾ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടറുടെ നിർദ്ദശം. ഇന്നലെ കളക്ടറേറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിർദ്ദേശം. ഓരോ വ്യക്തിയും നൽകിയിട്ടുള്ള മെഡിക്കൽ…
സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. താൻ ജാഥ അംഗമല്ലെന്നും മുൻ നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ജാഥ പൂർത്തിയായിട്ടില്ലല്ലോയെന്നും ഇ.പി വിശദീകരിക്കുന്നു.കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജൻ…
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,180 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 160 രൂപ കുറഞ്ഞ് 41,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്…
സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറായി വയനാട് ജില്ലാ കളക്ടർ എ ഗീതയെ റവന്യൂ വകുപ്പ് തെരഞ്ഞെടുത്തു. മാനന്തവാടി സബ് കളക്ടർ ആർ ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ. കേരളത്തിലെ ഏറ്റവും മികച്ച താലൂക്ക് ഓഫീസിനുള്ള ബഹുമതി തൃശൂർ സ്വന്തമാക്കി. റവന്യൂ മന്ത്രി കെ രാജനാണ്…
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം. ഓരോ ആശുപത്രിയുടേയും അന്തരീക്ഷം വളരെ പ്രധാനമാണ്. ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം,…