ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
പോപ്പുലർ ഫ്രണ്ട് ജപ്തി നടപടിയില്‍ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇക്കാര്യം സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെയും ലാന്‍റ് റവന്യൂ കമ്മീഷണറുടെയും…
കേരളത്തിലെ മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്കാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിൽ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. അഭിമാനപൂർവം തിരുവനന്തപുരം നഗരസഭ, മുന്നേറുകയാണ് നമ്മൾ, നമ്മൾ തന്നെ ഒന്നാമതെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു. മേയർക്ക് ആശംസയുമായി വിദ്യാഭ്യാസ…
രാജ്യത്തെ മുസ്‌ലിം സംഘടനകളാണ് ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത്. അതില്‍ ജമാ അത്തെ ഇസ്‌ലാമിയും ഇസ്‌ലാമിയും ഉള്‍പ്പെട്ടു എന്നേയുള്ളൂവെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാന്‍.ആർ എസ് എസുമായി ചർച്ച നടത്തിയത് ജമാ അത്തെ ഇസ്‌ലാമി മാത്രമല്ല. ചർച്ചയിലുണ്ടായിരുന്നത് പ്രബല മുസ്ലിം സംഘടനകളെന്ന് മുജീബ്…
2023-24 വർഷത്തെ കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 17.05.2023 (ബുധനാഴ്ച) ന് താഴെ പറയും പ്രകാരം നടത്താൻ നിശ്ചയിച്ചു. 17.05.2023 (Wednesday) ▪️Paper I – Physics & Chemistry : 10.00 AM 12.30PM ▪️Paper II – Mathematics :…
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിപറമ്പ് ചുടല, പരിയാരം പോലീസ് സ്റ്റേഷൻ മുൻപിൽ എന്നിവിടങ്ങളിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, വി.രാഹുൽ, വരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.…
കെഎസ്ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു. വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണിയെന്ന് സിഐടിയു വിമര്‍ശിച്ചു. സിഎംഡിയുടെ വാക്ക് കേട്ട് എന്തും ചെയ്യാൻ ഇറങ്ങരുത്. വകുപ്പിൽ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു വിമര്‍ശനം ഉന്നയിച്ചു.…
കോൺഗ്രസ് പ്രവർത്തക സമിതിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. നിർദ്ദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വയ്ക്കും. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തില്‍ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകും. അതേസമയം, തെലങ്കാന പി സി സി പ്രവർത്തക സമിതിയിൽ പ്രാതിനിധ്യം…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ പല ക്ഷേത്രങ്ങളിലും പൂജയ്ക്കായി ഉപയോഗിക്കുന്ന ചന്ദനവും, ഭസ്മത്തിനും ഗുണ നിലവാരമില്ലെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ കമ്മീഷൻ. പൂജ സാധനങ്ങള്‍ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ…
പുതിയ വൈദ്യുത വിപണി വരുന്നതോടെ കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും. ഉൽപ്പാദനച്ചെലവ് കണക്കിലെടുത്തുള്ള വൈദ്യുതിവില എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിപണി. രാജ്യം അഭിമുഖീകരിക്കുന്ന വൈദ്യുതിപ്രതിസന്ധി മറികടക്കാൻ പുതിയ വിപണി അനിവാര്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് ലിമിറ്റഡ് നൽകിയ അപേക്ഷയിൽ കേന്ദ്ര…
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് പത്ത് രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,210 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,680 രൂപയുമായി.തുടർച്ചയായി നേരിട്ട ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വർണ വില കുത്തനെ ഉയർന്നിരുന്നു. ശനി ഗ്രാമിന്…