‘2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല,ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പം’; അമിത് ഷാ

2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല,ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പമെന്നും അമിത് ഷാ.അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തിട്ടില്ല. പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അമിത് ഷാ പറഞ്ഞു.കോടതികളുടെ നിയന്ത്രണം ബിജെപിക്കല്ല, പ്രതിപക്ഷത്തിന് വെറുതേ ബഹളമുണ്ടാക്കാനേ അറിയൂവെന്നും അദ്ദേഹം…

///

‘അവതരിപ്പിച്ചത് പ്രവാസികളെ അവഗണിക്കുന്ന ബജറ്റ്’; കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം

കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്.പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘം ആരോപിച്ചു. കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ പ്രവാസി കാര്യ…

///

പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി

പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുയർത്തുന്നതിനുള്ള പ്രചോദനമെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി പറഞ്ഞു.‘പുൽവാമയിൽ നമുക്ക് നഷ്ടമായ ധീരന്മാരായ സൈനികരെ സ്മരിക്കുന്നു. നമ്മൾ ഒരിക്കലും അവരുടെ ബലിദാനം വിസ്തമരിക്കില്ല. അവർ പകർന്നു നൽകിയ ധൈര്യമാണ്…

/

സർക്കാർ ഓഫീസുകളിൽ കൂട്ട അവധി നിയന്ത്രിക്കാൻ നടപടി; ജീവനക്കാർക്ക് മാർഗ്ല നിർദ്ദേശം

സർക്കാർ ഓഫീസുകളിലെ കൂട്ട അവധികളിൽ മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന. ഉന്നത ഉദ്യോഗസ്ഥർ വിവരശേഖരണം ആരംഭിച്ചു. കൂട്ട അവധി നിയന്ത്രിക്കാൻ നീക്കമുണ്ടാകും. ഒരു ദിവസം എത്ര പേർക്ക് അവധിയെന്നത് നിശ്ചയിച്ചേക്കും. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് ആലോചന. കോന്നിയിലെ…

///

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞിരുന്നു. ഇന്നും ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയായി. ഒരു…

//

പോരാട്ടത്തിന് വേദിയായി ത്രിപുര; തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ത്രിപുര തെരഞ്ഞെടുപ്പിന്റ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനു വേദിയാകുന്ന ത്രിപുരയിൽ ഇത്തവണ പ്രചരണ രംഗത്തും വാശി ദൃശ്യമാണ്. ചരിത്രത്തിൽ ആദ്യമായി ഇടത് – കോണ്ഗ്രസ് കൂട്ടുകെട്ടിന് സാഹചര്യം ഒരുങ്ങിയ ത്രിപുരയിൽ ഇത്തവണ നടക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം…

////

വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി; മന്ത്രി വീണാ ജോർജ്

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന്…

///

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ; ആദ്യം വിരമിച്ച 174 പേരുടെ ആനുകൂല്യങ്ങൾ ഈ മാസം നൽകണമെന്ന് ഹൈക്കോടതി

വിരമിച്ച കെ.എസ്.ആർ ടി സി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ മുന്നോട്ടു വച്ച് ഹൈക്കോടതി. ആദ്യം വിരമിച്ച 174 പേരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസം തന്നെ നൽകണം. ജൂൺ 30 ന് മുൻപ് വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങളും നൽകണം. നിർദേശങ്ങളിൽ…

//

പാറമട മൂലം ജീവിക്കാനാകുന്നില്ല; പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം

കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിൽ തന്നെയുള്ള കൊടുങ്ങയിൽ പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന്…

//

‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല സര്‍’; മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇനി മദ്യപിച്ച് വാഹനമോടിക്കില്ല എന്ന് ആയിരം തവണയാണ് ഇംപോസിഷന്‍ എഴുതിച്ചത്. കൊച്ചിയിലെ നിരത്തുകളില്‍ അപകടകരമായ തരത്തില്‍ വാഹനമോടിക്കുന്ന പതിവായ കാഴ്ചയാണ്. ഹൈക്കോടതിയടക്കം വിഷയത്തില്‍ ഇടപെട്ട് കര്‍ശന…

////