വേദനയായി സിറിയയും തുർക്കിയും, മരണം 21,000 കടന്നു

ഭൂചലനം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുര്‍ക്കിയില്‍ മരണസംഖ്യ 17,100 ഉം സിറിയയില്‍ 3,100 പിന്നിട്ടു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനവും തുടരുന്നു. ഒരു രക്ഷത്തിലധികം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. അതിശൈത്യവും മഴയും മൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്നതും പ്രതിസന്ധിയാണ്.…

///

മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍

വിസ്മൃതിയിലേക്ക് വലിച്ചെറിയപ്പെട്ട മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി കെ റോസിയുടെ 120-ാം ജന്മദിനത്തിലാണ് പി കെ റോസിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കാനുള്ള ഗൂഗിളിന്റെ മനോഹരമായ ശ്രമം. ദളിത് ക്രിസ്റ്റിയന്‍ വിഭാഗത്തില്‍ നിന്നെത്തിയ പി കെ റോസി…

////

രാജ്യവളർച്ച തടഞ്ഞത് കോൺഗ്രസ് ആണ്. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി വളർത്തി; നരേന്ദ്രമോദി

പ്രതിപക്ഷ പ്രതിഷേധം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദിപ്രമേയചർച്ചക്കുള്ള മറുപടിയിലായിരുന്നു മോദിയുടെ രൂക്ഷ വിമർശനം. മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികൾക്കിടയിലും പ്രധാനമന്ത്രി തൻറെ പ്രസംഗം പൂർത്തിയാക്കി. തന്റെ വാക്കുകൾ ജനം കേൾക്കുന്നുണ്ട്, എല്ലാം ജനങ്ങൾക്ക് മനസിലാകും. പ്രതിഷേധം രാജ്യ…

///

വീടും സ്ഥലവും അളന്ന് ബാങ്കുകാർ മടങ്ങി; പിന്നാലെ വൈക്കത്ത് ഗൃഹനാഥൻ ജീവനൊടുക്കി

വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. 2014 ൽ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഇന്ന് രാവിലെ കാർത്തികേയന്റെ…

//

പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി

പീഡനശ്രമ ക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ് ഇന്ന്…

///

കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത്,നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതി പിടിയിൽ

കൃത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്…

///

പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി.പി കുറയ്ക്കും, അസുഖങ്ങൾ തടയും; ഉത്തര്‍പ്രദേശ് മന്ത്രി ധരംപാൽ സിങ്

കൗ ഹഗ് ഡേ ഉത്തരവിനെ അനുകൂലിച്ച് ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി നിയന്ത്രിക്കുമെന്ന് ധരംപാൽ സിങ്. പ്രണയ ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് നിർദേശിച്ചിരുന്നു.പ്രണയ ദിനത്തിൽ, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം…

///

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കുള്ള അഡ്മിറ്റ്കാർഡ് പ്രസിദ്ധീകരിച്ചു.സ്കൂൾ അധികൃതർക്ക് ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പത്താം ക്ലാസിലെ തിയറി പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിച്ച് മാർച്ച് 21ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ 15 മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കും.…

///

പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്; കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ബിജെപി. പിൻവലിച്ചില്ലെങ്കിൽ കേരളം സ്‌തംഭിക്കുന്ന സമരങ്ങൾ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്.മുഖ്യമന്ത്രി ദന്തഗോപുരത്തിൽ…

////

തിയറ്ററുകൾ പൂരപ്പറമ്പാക്കി ആടുതോമയുടെ രണ്ടാം വരവ്

‘എത്ര കണ്ടാലും എത്ര കേട്ടാലും മതിവരില്ല, വീഞ്ഞുപോലെ വീര്യം കൂടുന്ന അനുഭവമാണ് ഞങ്ങൾക്ക് തോമാച്ചായൻ….’. സ്ഫടികം 4കെ പതിപ്പ് കണ്ട് തിയറ്ററുകളിൽ നിന്നിറങ്ങുന്നവർക്ക് സിനിമയെ കുറിച്ച് പറയാൻ നൂറ് നാവാണ്. ‘ഇത് മലയാള സിനിമയിൽ തന്നെ ഒരു പുതിയ പ്രവണതയാണ്, പുതിയ തലമുറ ഇതേറ്റെടുക്കും,…

///