തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്. ആർക്കും പരുക്കില്ല. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റണ്‍വേയിലാണ്…

//

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ; ഇനി ഇഎംഐ കൂടും

റിപ്പോ നിരക്ക് 25 ബെയ്‌സിസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി.ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.പലിശ നിരക്ക് ഉയർന്നതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും. ഇതോടെ പ്രതിമാസം നാം അടയ്ക്കുന്ന ഇഎംഐയും ഉയരും.…

//

പ്രണയദിനം ‘കൗ ഹഗ് ഡേ’; വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ്

പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ഇന്ത്യൻ സംസ്‌കാരത്തിന്റെ നെട്ടെല്ലാണ് പശുവെന്ന് മൃസംരക്ഷണ വകുപ്പ്…

///

സിയക്കും സഹദിനും കുഞ്ഞ് പിറന്നു, ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കൾ

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും. ഇന്ന് രാവിലെയോടെ ഇരുവർക്കും കുഞ്ഞ് പിറന്നു. പൈലറ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്. രുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നമാണ് ഒടുവിൽ പൂവണിയുന്നത്. ട്രാൻസ് പുരുഷൻ ആയ…

//

സ്വർണവിലയിൽ മാറ്റമില്ല

ഇന്ന് സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,275 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 42,200 രൂപയിലുമാണ് വില എത്തി നിൽക്കുന്നത്. ഇന്നലെ സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതോടെയാണ് ഒരുഗ്രാം…

///

കണ്ണീരണിഞ്ഞ് തുർക്കിയു സിറിയയും; മരണം 8000 കടന്നു

തുർക്കി, സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 8000 കടന്നതായി റിപ്പോർട്ട്.ഭൂചലനത്തിൽ ഇതുവരെ 8000 പേർ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും. രക്ഷപ്രവർത്തനം പുരോ​ഗമിക്കുകയാണ്. എന്നാൽ കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. രാജ്യം കണ്ട…

///

ഈ വർഷത്തെ ഹജജ് നയം മോദി ടച്ചുള്ളത്; എ.പി.അബ്ദുള്ളക്കുട്ടി

അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതിയെന്നും അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലെന്നുമാണ് പ്രധാനമന്ത്രിയുടെ സന്ദേശമെന്നും ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ഹജ്ജ് നയം സംബന്ധിച്ചാണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ അബ്ദുള്ളക്കുട്ടിയുടെ…

////

സെൻട്രൽ യൂണി – യു.ജി (2023) പ്രവേശന പരീക്ഷ രജിസ്ട്രേഷൻ ഉടൻ ; യു.ജി.സി

സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി.ക്കുള്ള (2023) അപേക്ഷ സമർപ്പിക്കൽ ഈ ആഴ്ച ആരംഭിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ പറഞ്ഞു.ഏപ്രിൽ മൂന്നാംവാരവും മേയ് ആദ്യവാരവുമായി പരീക്ഷ നടക്കും.സി.യു.ഇ.ടി.-പി.ജി. ജൂൺ ഒന്നുമുതൽ 10 വരെ നടക്കും. മാർച്ച് പകുതിയോടെ അപേക്ഷ ക്ഷണിക്കും. കേന്ദ്ര…

///

കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു,പരിശോധന ശക്തമാക്കി പൊലീസ്

കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്‌നാം കോളനിയിലെത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് പേരെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് പറഞ്ഞു. വനത്തില്‍ തെരച്ചില്‍ തുടരുകയാണ്.ആയുധധാരികളായ ഒരു സ്ത്രീയും…

///

കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റുകളെത്തി,എത്തിയത് ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘം

കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ  ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നൽകിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ  കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒൻപത്…

///