ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ലാ ലിഗയിൽ ആധിപത്യം തുടർന്ന് ബാഴ്സലോണ. ഇന്നലെ സെവിയ്യക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിനു വിജയിച്ച ബാഴ്സലോണ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജോർഡി ആൽബ, ഗാവി, റഫീഞ്ഞ എന്നിവരാണ് ബാഴ്സക്കായി ഗോൾ പട്ടികയിൽ ഇടം നേടിയത്. ഓൾ ഔട്ട് ഡിഫൻസ് തന്ത്രവുമായി…
ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം നൽകി ഡിജിപി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും. സാമ്പത്തിക ഇടപാടുകളിൽ പരിശോധന. സഹായികളെയും നിരീക്ഷിക്കും.മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും.…
കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ വനവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഒന്നല്ല രണ്ട് പുലികളുടെ സാന്നിധ്യം തെളിഞ്ഞു. ക്യാമറയിൽ രണ്ട് പുലികളുടെ ദൃശ്യങ്ങളും പതിഞ്ഞു. എന്നാൽ ഒരു പുലി മാത്രമേ പ്രദേശത്തുള്ളു എന്ന നിഗമനത്തിലാണ് വന വകുപ്പ് . ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചിയിൽ കാടിനുള്ളിൽ വന…
മധുര റെയിൽവേ ഡിവിഷൻ യാർഡുകളുടെ അറ്റകുറ്റ പണിയെ തുടർന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂർണമായും 15 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തിരുച്ചെന്തൂർ-പാലക്കാട് എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്-തിരുച്ചെന്തൂർ എക്സ്പ്രസ് പൂർണമായും…
ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടെന്റ്, വിക്കീ പീഡിയക്ക് നിരോധനവുമായി പാകിസ്ഥാൻ.വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ച് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തി പാക്കിസ്ഥാൻ ഗവണ്മെന്റ്. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണനിരോധനത്തിലേക്ക് പാകിസ്ഥാൻ…
വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങുന്നവര്‍ക്കെതിരെ ഇനി മുതല്‍ കടുത്ത നടപടിയുണ്ടാകും. ഇത്തരക്കാര്‍ക്കെതിരെ യുഎഇ ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും കേസ് ഫയല്‍ ചെയ്യാമെന്നാണ് പുതിയ നിര്‍ദേശം. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയാല്‍ ബ്ലാക് ലിസ്റ്റ് ചെയ്യപ്പെടാനും മുഴുവന്‍ ജിസിസി…
കണ്ണൂർ:ദേശീയതലത്തിൽ മുസ്ലിം ലീഗിൻറെ ഔന്നിത്യം ഉയർത്തിപ്പിടിക്കുകയും ലോകരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെയും സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് മുസ്ലിം ലീഗ് ദേശീയപ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് പറഞ്ഞു. സന്ദർശനാർത്ഥം കണ്ണൂരിൽ എത്തിയ അദ്ദേഹം ഇ. അഹമ്മദ്…
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള…
വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്. കോതമംഗലം സ്വദേശി…
മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.…