ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദുബായി പൊലീസ്. നിറമില്ലാത്തതും മണമില്ലാത്തതുമായ കാര്‍ബണ്‍ മോണോക്‌സൈഡ് അബദ്ധവശാല്‍ പോലും ശ്വസിക്കരുതെന്നും ശ്വസിച്ചാല്‍ മരണകാരണമാകുമെന്നും ദുബായി പൊലീസ് പുറത്തിറക്കിയ വിഡിയോയില്‍ മുന്നറിയിപ്പ് നല്‍കി. കാറുകള്‍, ട്രക്കുകള്‍, ചെറിയ എഞ്ചിനുകള്‍, സ്റ്റൗ,…
ആഗോള അനിശ്ചിതത്വത്തിനിടയില്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ലോകം കണ്ണും നട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നത്തെ പ്രസംഗം രാഷ്ട്രപതിയുടെ ആദ്യ പാര്‍ലമെന്റ് പ്രസംഗമാണ്. ഗോത്രസമൂഹത്തിന് ഇത് അഭിമാന ദിവസമാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഉജ്വലഇടമാകും ഇന്ത്യയുടെ ബജറ്റ് എന്നും പ്രധാനമന്ത്രി പറഞ്ഞു. നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍…
ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃകയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇന്ത്യ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി.പുതിയ രാഷ്ടപതിയുടെ ആദ്യ അഭിസംബോധനയാണ് നടന്നത്. ഇത് സന്തോഷ നിമിഷമെന്ന് ദ്രൗപതി മുർമു പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത കാലമാണിതെന്ന് ദ്രൗപതി മുർമു പറഞ്ഞു. പുതിയ…
വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താൽ ബലാത്സംഗക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് സുപ്രീംകോടതി. ചില സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് വാഗ്ദാനം പാലിക്കാനാകാതെ വരാം. വിവാഹ വാഗ്ദാനം പാലിച്ചില്ലെന്ന പേരിൽ ഒരാളെ ബലാത്സംഗ കുറ്റം ചുമത്തി ശിക്ഷിക്കുന്നത് മണ്ടത്തരമാണെന്നും സുപ്രീംകോടതി…
ഡൽഹി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. വധഭീഷണി എത്തിയത് ഫോൺ കോൾ വഴി. ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 12.05ന് ഫോണിൽ വിളിച്ച് അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഫോൺ കോളിനെ തുടർന്ന് ഡൽഹി പൊലീസ് നടപടിയെടുക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന്…
കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. ആലത്തൂർ കാവശേരി സ്വദേശി മണികണ്ഠൻ (50) ആണ് മരിച്ചത്. സ്ഫോടനത്തിൽ 90% പൊള്ളലേറ്റിരുന്നു. നില ഗുരുതരമായതിനാൽ ഇന്നലെ രാത്രി വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ തൃശൂർ മെഡി. കോളേജിലാണ് മരണം സംഭവിച്ചത്. കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തിൽ ജില്ലാ കളക്ടർ…
കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ചുമതലകൾ നിർവഹിക്കുന്നതിന് ശമ്പളം വാങ്ങില്ലെന്ന് പ്രൊഫ. കെ വി തോമസ്. ഈ ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യ ചെലവുകളൊന്നും വരാതെ നോക്കും. ആകെ അഞ്ച് സ്റ്റാഫിന്റെ സേവനം മാത്രം ഉപയോഗിക്കാനാണ് തീരുമാനം. വിമാനത്തിൽ എ ക്ലാസ് യാത്ര ഒഴിവാക്കുമെന്നും…
മൂന്നുദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5250 രൂപയും പവന് 42,000 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവൻ സ്വർണത്തിന് 42,120 രൂപയും ഗ്രാമിന് 5265…
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ആകില്ലെന്നും അതിര്‍ത്തിയിലെ…
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടി എടുക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് ഉത്തരവ്. മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ മേൽക്കോടതിയില്‍…