ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തിൽ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് ബിരുദ വസ്ത്രം ധരിച്ച് വഴക്കുലയേന്തിയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. ചിന്തയുടെ പിഎച്ച്ഡി തിരിച്ചുവാങ്ങണം, അത് തിരുത്തണം. തെറ്റ് തിരുത്തി…
ഗുജറാത്ത് കലാപം പരാമർശിക്കുന്ന ബിബിസിയുടെ ഡോക്യൂമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്കിന്മേൽ സുപ്രീം കോടതിയിൽ ഹർജി. സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് എം എൽ ശർമയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി സുപ്രീം കോടതി പരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കൂടാതെ,…
ഇനി പ്രവാസികൾക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകൾ നടത്താനാകും. റവന്യു വകുപ്പിന്റെ പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും ഒരുങ്ങുന്നു. ഇതിനായി പ്രത്യേക പോർട്ടൽ അടുത്ത മാസം ആരംഭിക്കും. വിദേശത്തിരുന്നു പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. വില്ലേജ് ഓഫിസിൽ അന്വേഷണം നടത്തി പരാതിയിൽ പരിഹാരം കണ്ടെത്തി മറുപടിയും ഡാഷ്…
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്ര സേവനത്തിൽ രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിതർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹരിയാന സോനിപത്തിൽ നടന്ന റാലിയെ അഭിസംബോധന…
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവർഷം തികയുകയാണ്. ഭൂരിപക്ഷ മതവർഗീയതയുയർത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദുരാഷ്ട്രവാദികൾ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസെന്ന്…
വാഡിയ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ലൈനായ ഗോ ഫസ്റ്റിന് (ഗോ എയര്‍ എന്ന് മുമ്പ് അറിയപ്പെട്ടിരുന്നു) ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം പിഴ ചുമത്തി. ജനുവരി 9ന് ബെംഗളുരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകാനായി ഗോ ഫസ്റ്റ് വിമാനത്തിൽ ടിക്കറ്റ് എടുത്ത…
സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈഗ്രേറ്റ്’, ‘മദാദ്’ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ…
സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം എന്ന തീരുമാനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്നോട്ട്. എറണാകുളം ജില്ലയിൽ 30 ഏക്കർ സ്ഥലം വാങ്ങാൻ കെ സി എ താല്‍പര്യ പത്രം ക്ഷണിച്ചു. മൂന്ന് വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കെ സി എ നീക്കം. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക്…
വടകര അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവം വിവാദമാകുന്നു. കുട്ടി സ്കൂളിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വിഷയത്തിൽ ഇടപെട്ട ബാലവകാശ കമ്മീഷൻ ചോമ്പാല പൊലീസിൽ നിന്നും റിപ്പോർട്ട് തേടി. സ്കൂളിലേക്ക് പോകും വഴി പിഞ്ചു ബാലൻ വണ്ടിയിൽനിന്ന് പുറത്തേക്ക്…