രാഹുല്‍ ഗാന്ധിയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയില്ല; ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചെന്ന് കോണ്‍ഗ്രസ്. രാഹുലിന്റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്.…

///

വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; മലപ്പുറത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം  നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം.  തൃപ്രങ്ങോട് സ്വദേശിയായ 26 -കാരൻ ചോലായി നദീറിനെ ആണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.  മദ്രസയിലെ വിദ്യാർത്ഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറി എന്നാണ് പരാതി. മജിസ്ട്രേറ്റ് മുമ്പാകെ…

///

ബിബിസി ഡോക്യുമെന്‍ററി ദില്ലി,അംബേദ്കർ സർവകലാശാലകളിൽ ഇന്ന് പ്രദർശിപ്പിക്കും,നിരീക്ഷണം കടുപ്പിച്ച് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി ദില്ലി അംബേദ്കർ സർവ്വകലാശാല,ദില്ലി സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് പ്രദർശിപ്പിക്കും.ജെഎൻയുവിൽ പ്രദർശനത്തിനിടെ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ ഇന്നലെ രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി…

/

സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണം; പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികളിൽ രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകൾ കുറച്ചു കാണേണ്ടതില്ല. സമയക്രമം പാലിക്കുന്നതിൽ അമ്മമാരെ മാതൃകയാക്കണമെന്നും പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ…

//

ലൈസൻസ് സസ്പെൻഡ് ചെയ്താൽ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കില്ല, ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം ഉടൻ; വീണ ജോർജ്

ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്. ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ…

//

റോഡ് മുറിച്ച് കടക്കുന്നതിനിടെ പൊലീസ് വാഹനമിടിച്ചു; ഇന്ത്യൻ വിദ്യാർഥിനിക്ക് യുഎസിൽ ദാരുണാന്ത്യം

യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലക്കാരിയും സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാർഥിനിയുമായ ജാൻവി  കൻഡൂല (23) ആണ് മരിച്ചത്.  വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ്  ജാൻവി  യൂണിവേഴ്സിറ്റിയിൽ…

//

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യുന മർദ്ദം ജനുവരി 30,31 ഓടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ…

//

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിനു ശേഷം കണ്ണീരണിഞ്ഞ് സാനിയ

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റുപുറത്തായതിനു പിന്നാലെ കണ്ണീരണിഞ്ഞ് സാനിയർ മിർസ. തൻ്റെ അവസാന ഗ്രാൻഡ് സ്ലാമിനിറങ്ങിയ സാനിയ കോർട്ടിനോട് വികാരഭരിതയായാണ് വിടപറഞ്ഞത്. ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് സാനിയ പ്രൊഫഷണൽ കരിയറിനു തുടക്കം കുറിച്ചത്. “മെൽബണിലാണ് എൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ഗ്രാൻഡ് സ്ലാം കരിയർ അവസാനിപ്പിക്കാൻ…

///

ഹവിൽദാർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, 9329 ഒഴിവുകൾ

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 17 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. https://ssc.nic.in ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27…

//

ഇന്ത്യ – ന്യൂസീലൻഡ് ആദ്യ ടി-20 ഇന്ന്

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. റാഞ്ചി ഝാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ടി-20 പരമ്പരയും നേടാനാണ് ഇറങ്ങുന്നത്. എന്നാൽ, ടി-20 പരമ്പരയെങ്കിലും നേടി…

///