സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ. 45,091 പേർക്കാണ് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും അപകട നിരക്ക് കൂടുതലാണ്.അപകടത്തിൽ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നത് മരണസംഖ്യ കുറയാൻ കാരണം. കഴിഞ്ഞ വർഷം 45,091 പേരാണ്…

//

അപകടകരമായി KSRTC ഓടിച്ചാൽ ഡ്രൈവർക്കെതിരെ നടപടി; വീഡിയോ വാട്‌സ്ആപ്പിൽ അയയ്ക്കാൻ ഗതാഗതവകുപ്പ് നമ്പർ

അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്ആർടിസി ബസുകളുടെ വീഡിയോ പകർത്തി വാട്‌സ്ആപ്പിൽ അയയ്ക്കാൻ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം. പരാതി ലഭിച്ചാൽ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും. ഗുരുതരമായ തെറ്റാണെങ്കിൽ കടുത്ത നടപടി…

///

ഐസിസി എമർജിങ്ങ് വനിതാ ക്രിക്കറ്ററായി രേണുക സിംഗ്

ഐസിസിയുടെ പോയവർഷത്തെ വനിതാ എമർജിങ്ങ് ക്രിക്കറ്ററായി ഇന്ത്യൻ പേസർ രേണുക സിംഗ്. ഓസ്ട്രേലിയയുടെ ഡാർസി ബ്രൗൺ, ഇംഗ്ലണ്ടിൻ്റെ ആലിസ് കാപ്സി, ഇന്ത്യൻ വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയ തുടങ്ങിയ താരങ്ങളെ മറികടന്നാണ് രേണുക സിംഗ് ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെ…

////

ത്രിപുരയിൽ സിപിഎം 43 സീറ്റിൽ മൽസരിക്കും; 13 സീറ്റ് കോണ്‍ഗ്രസിന് നീക്കിവെച്ച് ഇടതുപക്ഷം; മണിക് സർക്കാർ ഇല്ല

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ഇടതുമുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. ഇടതുമുന്നണിയില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഐയും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും…

///

വധുവിന് 18 വയസ് ആയില്ലെങ്കിലും ഹിന്ദു വിവാഹനിയമപ്രകാരം വിവാഹം അസാധുവല്ലെന്ന് കർണാടക ഹൈക്കോടതി

വിവാഹ സമയത്ത് വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വധുവിന് 18 വയസ് പൂർത്തിയാവാത്ത വിവാഹം അസാധുവാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി…

/

മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം; റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

എഴുപത്തിനാലാമാത് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ പ്രാധാന്യമുള്‍ക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണം. എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യമുണ്ട്.അവ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരികതകളെ തുല്യപ്രാധാന്യത്തോടെ കോര്‍ത്തിണക്കി…

//

നാലുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 22കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍

നാലുവയസുകാരനായ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 22 വയസുകാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ വീടിന് അടുത്തുള്ള പണി നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ച് ബോധം കെടുത്തിയ പ്രതി ഇക്കാര്യം കുട്ടി…

//

ലഹരി ഉപയോഗിക്കാത്ത വനിതകൾക്ക് വൻ അവസരം; അരലക്ഷം വനിതകളെ ഡ്രൈവർമാരാക്കാൻ ലോറി ഉടമകൾ

സംസ്ഥാനത്തെ നിരത്തുകളിൽ ഓടുന്ന ലോറികളിൽ ഇനി വനിതാ ഡ്രൈവർമാരും. യാത്രകൾ ആസ്വദിക്കുന്ന റോഡ് നിയമങ്ങൾ പാലിക്കുന്ന വനിതാ ഡ്രൈവർമാരെ വാഹനമേൽപ്പിക്കാൻ തയാറെടുക്കുകയാണ് സംസ്ഥാനത്തെ ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ. സംഘടനയുടെ കീഴിൽ രാജ്യത്ത് പത്തുലക്ഷത്തോളം ചരക്കുവാഹനങ്ങളുണ്ട്. കേരളത്തിൽ മാത്രം എട്ടുലക്ഷം. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വലിയ…

///

കൊച്ചി നഗരപരിധിയിൽ കെഎസ്ആർടിസി ഫീഡർ സർവീസ് ആരംഭിച്ചു; മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സര്‍വീസ്

കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമേ ഇനി കെഎസ്ആർടിസി മെട്രോ ഫീഡർ സർവ്വീസ്. പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുളള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി മെട്രോ ഫീഡർ സർവ്വീസിന് തുടക്കമിട്ടത്. മഹാരാജാസ് മെട്രോ സ്റ്റേഷൻ, എംജി മെട്രോ സ്റ്റേഷൻ, ടാൺ ഹാൾ…

///

റിപ്പബ്ലിക് ദിനം;‘ബേപ്പൂർ റാണി’യായി കേരളത്തിന്റെ ടാബ്ലോ

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ വൈവിധ്യമാർന്ന പാരമ്പര്യമാകും ടാബ്ലോകളിൽ രാജ്യം പ്രതിഫലിപ്പിക്കുക. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്ന കേന്ദ്ര പ്രമേയമാക്കി ഉരുവിന്റെ മാത്യകയിൽ ബേപ്പൂർ റാണി എന്ന പേരിലാണ് കേരളത്തിന്റെ ടാബ്ലോ. ദേവഘട്ടിലെ ഐതിഹാസികമായ ബാബധാം ക്ഷേത്രമാതൃകയ്ക്ക് മുന്നിൽ ബിർസ മുണ്ടയുടെ…

//