ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ഹസാരിബാഗിൽ ബലാത്സംഗശ്രമം ചെറുത്തതിന് തീകൊളുത്തപ്പെട്ട 23 കാരി ചികിത്സയ്ക്കിടെ മരിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കവെയാണ് മരണം. ആക്രമണം നടത്തിയവരിൽ മൂന്ന് പേർ ഇരയുടെ ബന്ധുക്കളാണ്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ജനുവരി 7…
തിരുവനന്തപുരം വിമാനത്താവളത്തില്‍യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തിരിച്ചിറക്കിയത്. രാവിലെ 8.40 ന് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് 9.10 ഓടെ തിരിച്ചിറക്കുകയായിരുന്നു.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിന്റെ തകരാര്‍…
ഡീസല്‍ ലിറ്ററിന് ഏഴു രൂപ കേരളത്തിനേക്കാള്‍ കുറവായതിനാൽ കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസലടിക്കാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരൻ നിർദേശം നല്‍കി. കേരളത്തിൽ 95.66 രൂപയാണ് ഡീസലിന്റെ വില. കർണാകയിലേക്കെത്തുമ്പോൾ 87.36 രൂപയാണ്.കർണാടകയിൽ നിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യൂവൽ…
പശുവിനെ കശാപ്പ് ചെയ്യുന്നതു നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിൽ 22 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാത്ത ദിവസം…
ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതോടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ന്യൂസിലൻഡിന് നഷ്ടമായി. റായ്പൂരില്‍ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് ന്യൂസിലന്‍ഡിന് 115 റേറ്റിംഗ് പോയിന്റാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടാണ് ഇപ്പോൾ സ്ഥാനത്തുള്ളത്. പരമ്പരയിലെ രണ്ട് ജയത്തോടെ ഇന്ത്യ 113 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. 112…
കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. സാമൂഹിക പുരോഗതി, വികസനം അടക്കമുള്ള മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് സഭയില്‍ തുടക്കമായത്. സാമൂഹിക സുരക്ഷയില്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വികസന കാര്യങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഉള്ളതെന്നും ഗവര്‍ണര്‍…
വ്യാജരേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന പാകിസ്താനി പെൺകുട്ടി പിടിയിൽ. 19 കാരിയായ ഇഖ്റ ജീവനിയെ ബംഗളൂരുവിൽ നിന്നുമാണ് ബെല്ലന്ദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ നിന്നുള്ള 25 കാരനെ പെൺകുട്ടി വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ്…
സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നു. കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു തുടക്കം. സംസ്ഥാനത്തിന്‍റെ…
ഇന്ത്യയിൽ ജിയോയ്ക്ക് കുതിപ്പ്. നഷ്ടങ്ങളുടെ വിപണിയിൽ ജിയോ മാത്രമാണ് നേട്ടം കൊയ്യുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 4,881 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 3,795 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, രണ്ടാം പാദത്തിൽ…
കൗതുകമായി ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം. വ്യാഴാഴ്ച രാവിലെ തുർക്കിയിലെ ബർസയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ദ ഗാർഡിയൻ റിപ്പോർട് ചെയ്യുന്നതനുസരിച്ച് ഏതാണ്ട് വൃത്താകൃതിയിലുള്ള മേഘം, ലെന്റികുലാർ ക്ലൗഡ് എന്നാണ് അറിയപ്പെടുന്നത്. ഏകദേശം ഒരു മണിക്കൂറോളം…