ഡല്‍ഹിയില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് നേരെ അതിക്രമം; പ്രതി അറസ്റ്റില്‍

ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെ അതിക്രമം. കാറിന്റെ ഡോറില്‍ കൈകുടുക്കി വലിച്ചിഴച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് പരിസരത്തായിരുന്നു അതിക്രമം. സംഭവത്തില്‍ കാറോടിച്ചിരുന്ന 47കാരനായ, ഹരീഷ് ചന്ദ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍…

//

ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചു, ശാരീരിക അസ്വാസ്ഥ്യം; പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സ തേടി

പത്തനംതിട്ടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുധിമുട്ടുണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികൾ ഭക്ഷ്യ സുരക്ഷാവകുപ്പിന് പരാതി നൽകി. അതേസമയം ആലപ്പുഴയിൽ…

///

തൊഴിൽ നഷ്ട്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവുമായി സർക്കാർ

കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം. ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ അനുവദിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ ദിനങ്ങൾക്കാണ് ധനസഹായം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി…

///

‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ ; വിവാഹ വിഡിയോ ടീസർ പുറത്ത് വിട്ട് നടി ഹൻസിക

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. ഇപ്പോൾ ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ…

//

നിക്ഷേപത്തട്ടിപ്പ്: ഉസൈൻ ബോൾട്ടിന് 12 മില്ല്യൺ ഡോളർ നഷ്ടമായെന്ന് റിപ്പോർട്ട്

ജമൈക്കയുടെ ഒളിമ്പിക് ഇതിഹാസം ഉസൈൻ ബോൾട്ടിന് നിക്ഷേപത്തട്ടിപ്പിൽ 12 മില്ല്യൺ ഡോളർ നഷ്ടമായെന്ന് റിപ്പോർട്ട്. കിംഗ്സ്റ്റണിലെ സ്ഥാപനത്തിലുള്ള തൻ്റെ അക്കൗണ്ടിൽ നിക്ഷേപിച്ച തുക അപ്രത്യക്ഷമാവുകയായിരുന്നു. കമ്പനിക്കെതിരെ പരാതിനൽകാനൊരുങ്ങുകയാണ് ബോൾട്ട്. എന്നാൽ, സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്ന് കിംഗ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്…

//

കെൽട്രോണിന്റെ പ്രവർത്തനം ദിശാബോധമില്ലാതെ, പ്രതാപത്തിലേക്ക് തിരിച്ചെത്തണം; മുഖ്യമന്ത്രി

കെൽട്രോൺ പ്രവർത്തനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കെൽട്രോണിന്റെ 50ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനുള്ള ശ്രമം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.…

///

73-ാം വയസിൽ പത്താംക്ലാസ് ജയം; താരമായി നടി ലീന ആന്റണി; പ്രായം വെറും നമ്പർ മാത്രമെന്ന് വിദ്യാഭാസ മന്ത്രി

73ാമത്തെ വയസിൽ പത്താം ക്ലാസ് പരീക്ഷ പാസായ സിനിമാ -നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മഹേഷിന്റെ പ്രതികാരത്തിൽ ജിംസന്റെ അമ്മയായി വേഷമിട്ട താരമാണ് ലീന ആന്റണി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തൈക്കാട്ടുശേരി സ്വദേശിയായ ലീന പരീക്ഷയെഴുതിയത്. കെമിസ്ട്രിക്കും…

////

പീഡന ശ്രമം; അതിരപ്പിള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതി. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് കേസ്. സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതിയിലാണ് കേസെടുത്തത്. കൊന്നക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എം വി വിനയരാജ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അതിരപ്പിള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിൽ…

////

ട്വിറ്റർ ലേലം; കിളി പ്രതിമ വിറ്റുപോയത് 81 ലക്ഷത്തിലധികം രൂപയ്ക്ക്

ട്വിറ്ററിലെ ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നടത്തിയ ലേലത്തിൽ ഏറ്റവുമധികം വില ലഭിച്ചത് ട്വിറ്റർ ലോഗോ ആയ കിളിയുടെ പ്രതിമയ്ക്ക്. ഒരു ലക്ഷം ഡോളറിനാണ് (81,24,000 രൂപ) ട്വിറ്റർ കിളിയുടെ പ്രതിമ വിറ്റുപോയത്. ആരാണ് ഇത് വാങ്ങിയതെന്നതിനെപ്പറ്റി വ്യക്തതയില്ല. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ്, അടുക്കളോപകരണങ്ങൾ, മറ്റ് സ്‌മാരങ്ങൾ…

///

ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ

പാലാ നഗരസഭ അധ്യക്ഷയായി ജോസിന്‍ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസിന്‍ ബിനോ. നാടകീയ സംഭവങ്ങള്‍ക്ക് ശേഷമായിരുന്നു ജോസിന്റെ വിജയം. ബിനു പുളിക്കകണ്ടത്തിന്റെ നിര്‍ദേശം അനുസരിച്ച് തന്നെ താന്‍ മുന്നോട്ടുപോകുമെന്നായിരുന്നു ജോസിന്‍ ബിനോയുടെ പ്രതികരണം. 17 വോട്ടുകളാണ് ജോസിന്‍ ബിനോയ്ക്ക് ലഭിച്ചത്. ഒരു…

////