പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
നാറാത്തെ പരേതനായ എം.പി. കുഞ്ഞിരാമൻ മാസ്റ്ററുടെയും (മുൻ മാനേജർ മുള്ളൂൽ എൽ.പി സ്കൂൾ, പട്ടുവം) പി. ലക്ഷ്മിക്കുട്ടി യുടെയും മകൻ പി. മനോഹരൻ (57) മുംബൈയിൽ നിര്യാതനായി. ഭാര്യ: പി.സി. ഷെറിമോൾ (ഹെഡ്മിസ്ട്രസ് മുള്ളൂൽ എൽ.പി സ്കൂൾ). മക്കൾ: അതുൽ (യു.എസ്.എ), രോഹിത് (ഡിഗ്രി…
സന്തോഷ് ട്രോഫി താരം ഇ.കെ. റിസ്‌വാൻ അലിയുടെ പിതാവ് വൾവക്കാട്ടെ വി.പി.മുഹമ്മദലി(58) നിര്യാതനായി. പരേതനായ സൈയ്തു – ബീഫാത്തിമ ദമ്പതിമാരുടെ മകനാണ്. വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലം സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ: ഇടക്കാവിൽ ഖൈറുന്നിസ. മറ്റുമക്കൾ: റാഷിദലി(സൗദി), റിയാസ്…
തലശ്ശേരി നഗരസഭ മുൻ ചെയർമാൻ പരേതനായ പി.കെ. ഉമ്മർകുട്ടിയുടെ ഭാര്യ പിലാക്കൂൽ ‘പാലോട്ട്’ പുത്തന്‍ പുരയില്‍ സൈനബ (84) നിര്യാതയായി. മക്കള്‍: ഫാറൂക്ക് (ടി.എം.ഡബ്ല്യു.എ കൺവീനർ, തലശ്ശേരി), നസീമ, അനസ് (എമിറേറ്റ്സ് സ്കൈ കാർഗോ, ദുബൈ), ഷമീന, ഷാക്കിറ, പരേതരായ ഹഫ്സത്ത്, സാബിറ. മരുമക്കള്‍:…
കോടിയേരി കല്ലിൽത്താഴ പ്രിയദർശിനി ബസ്സ്റ്റോപ്പിന് സമീപം ആറ്റേന്‍റവിട ലക്ഷ്മിയിൽ സുജാത (92) നിര്യാതയായി. ചൊക്ലി വി.പി. ഓറിയന്‍റ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ എൻ.സി. ദേവരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത്, ശ്രീരാജ് (കെ .എസ്.എഫ്.ഇ കണ്ണൂർ).…
പ്രമുഖ എഴുത്തുകാരനും ഇരിക്കൂർ ജി.എച്ച്.എസ്.എസ്. റിട്ട. പ്രിൻസിപ്പലുമായിരുന്ന താഴെ ചൊവ്വ ‘ഷാൻ’ൽ എസ്. ആദം മാസ്റ്റർ (ആദം ചൊവ്വ -83) നിര്യാതയനായി. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനാണ്. കാടാച്ചിറ ഹൈസ്കൂൾ, ഗവ. സിറ്റി ഹൈസ്കൂൾ, ഗവ. ചാല ഹൈസ്കൂൾ, പെരളശ്ശേരി എ.കെ.ജി.എം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.…
സിനിമാ, ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശി (64) അന്തരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന കെ. ദാമോദരന്‍റെ മകനാണ്. കേരളത്തിലെ സ്‌ത്രീകള്‍ക്കെതിരായ സാമൂഹികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ചുള്ള ‘ഇലയും മുള്ളും’ എന്ന അദ്ദേഹത്തിന്‍റെ ചിത്രം ദേശീയപുരസ്‌കാരത്തിനർഹമായിട്ടുണ്ട്. ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായാണ് തുടക്കം.…
സിക്കിമിൽ ട്രക്ക് മറിഞ്ഞ് വീരമൃത്യുവരിച്ച മലയാളി സൈനികൻ വൈശാഖിന്‍റെ മൃതദേഹം ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിച്ചു. അൽപസമയം മുൻപാണ് മാത്തൂരിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിച്ചത്. നാളെ സംസ്കാരം നടക്കും. മന്ത്രി എം.ബി രാജേഷാണ് വാളയാർ അതിർത്തിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി…
കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം പലചരക്ക് കടയ്‌ക്കുള്ളിലാണ് വടകര സ്വദേശി രാജന്‍റെ (62) മൃതദേഹം കണ്ടത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും…
പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോട് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്‍റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്. …
നാഗ്‌പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. പത്ത് മണിക്ക് നിദ പഠിക്കുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം 12.30ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു. മൃതദേഹം…