പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
സിക്കിമില്‍ സൈനികവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ്(26) ആണ് മരിച്ചത്. നാല് വർഷത്തിലധികമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ച് വരവേയാണ് അപകടമുണ്ടായത്. സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർക്കാണ് ജീവന്‍ നഷ്ടമായത്.…
കിടങ്ങൂർ- പാദുവാ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്‌സിങ് വിദ്യാത്ഥികൾ മുങ്ങിമരിച്ചു. കൊല്ലം ട്രാവൻകൂർ കോളജ് ഓഫ് നഴ്‌സിങ്ങിൽ രണ്ടാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥികളാണ് ഇരുവരും. കരുനാഗപ്പള്ളി സ്വദേശി അജ്‌മൽ (21), വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മുങ്ങിമരിച്ചത്. പാദുവയിലെ സഹപാഠിയുടെ…
ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദ് അലിയാണ് മരിച്ചത്. 58 വയസായിരുന്നു. മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെക്കാലമായി…
മട്ടന്നൂർ നഗരസഭ സൂപ്രണ്ട് ആയിരുന്ന മട്ടന്നൂർ കനാൽ റോഡ് ‘അമൃത’ത്തിൽ കെ. ശശീന്ദ്രൻ (62) നിര്യാതനായി. കാസർകോട് നഗരസഭയിലെ സെക്രട്ടറിയുടെ പി.എ ആയിട്ടാണ് വിരമിച്ചത്. കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്‍റ്, മട്ടന്നൂർ ഉദയ ക്ലബ് പ്രസിഡന്‍റ്, മട്ടന്നൂർ യൂനിവേഴ്സൽ കോളജ് അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.…
തൃശ്ശൂർ ചേർപ്പ് ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തേക്ക്…
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിങ് പൂളിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. ഇയാൾ കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ്. കൂട്ടുകാരോടൊപ്പം രാവിലെ 5 മണിക്കാണ് സ്വിമ്മിങ് പൂളിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.…
എറണാകുളം വടക്കന്‍ പറവൂരിലെ കടക്കരയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ അച്ഛനും മകളും മരിച്ചു. മത്സ്യബന്ധനത്തിനിടെ വീരന്‍ പുഴയിലാണ് മുങ്ങി മരിച്ചത്. ബാബു (50), മകള്‍ നിമ്മ്യ (16) എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. …
കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്നു ചാടി ഇറങ്ങിയ രണ്ടു യുവാക്കൾ വീണുമരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്‌ണകുമാർ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് മടങ്ങവേ പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. സ്റ്റോപ്പിൽ ചാടി ഇറങ്ങാൻ…
യു.കെയിൽ താമസസ്ഥലത്ത് മലയാളി യുവതിയെയും രണ്ട് മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യു.കെയിൽ ഗവർമെൻറ് ആശുപത്രി നഴ്സ് ആയ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജീവ(6), ജാൻവി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഇന്ത്യൻ സമയം…
കൊല്ലത്ത് കാർ കത്തി പ്രാദേശിക മാധ്യമപ്രവർത്തകൻ മരിച്ചു. ചാത്തന്നൂർ തിരുമുക്ക് – പരവൂർ റോഡിൽ ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കേരളകൗമുദി പത്രത്തിന്‍റെ ചാത്തന്നൂർ ലേഖകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ വേളമാനൂർ ഉമ മന്ദിരത്തിൽ സുധി വേളമാനൂരാണ് (45) മരിച്ചത്. സുധി ഇപ്പോൾ താമസിച്ചുകൊണ്ടിരുന്ന…