പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധു (50) ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക്…
ബംഗളൂരുവിൽ പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 73കാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അയൽവാസിയും കെട്ടിട നിർമാണ തൊഴിലാളിയുമായ കുപ്പണ്ണ എന്ന 73കാരനെയാണ് തല്ലിക്കൊന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുകളിൽ ഉണക്കാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ…
മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടി.വി ജേണലിസം കോഴ്സ് കോർഡിനേറ്ററുമായ നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ കെ. അജിത് (56) അന്തരിച്ചു. എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. കാക്കനാടെ മീഡിയ…
വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കാസർകോട് ഉപ്പളയിലാണ് സംഭവം. ഉപ്പള സ്വദേശി സമദിന്‍റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാഗം ഒന്നര ഇഞ്ച് സ്ക്വയറിൽ തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജിൽ വീണത്. അപകടം…
റിയലാദിലുണ്ടായ വാഹനാപകടത്തിൽ ചാലോട് സ്വദേശി കെ.കെ. അനീഷ് കുമാറിന്‍റെ മരണം നാടിന്‍റെ ദു:ഖമായി. അനീഷ് കുമാറിന്‍റെ മൃതദേഹം ബുധനാഴ്ച നാട്ടിൽ എത്തിക്കും. നദീം ഖുറൈസ് റോഡില്‍ ഏഴിന് പുലർച്ചെയുണ്ടായ അപകടത്തിലാണ് അനീഷ് കുമാർ മരണപ്പെട്ടത്. അനീഷ് ഓടിച്ചിരുന്ന ട്രെയിലറും മറ്റൊരു ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
തിരുവങ്ങാട് ഉക്കണ്ടൻ പീടികയ്ക്ക് സമീപം വർഷയിൽ കെ.സി. ഷീന (49) നിര്യാതയായി. തലശ്ശേരി കോ.ഓപറേറ്റീവ് അർബൻ ബാങ്ക് ചിറക്കര ബ്രാഞ്ച് മാനേജറായിരുന്നു. സംസ്കാരം ചൊവ്വ രാവിലെ 10ന് ചമ്പാട് ‘അവിട്ടം’ വീട്ടുവളപ്പിൽ. പരേതനായ എ.കെ. രാമകൃഷ്ണന്‍റെയും (തലശ്ശേരി നഗരസഭ മുൻ കൗൺസിലർ) കെ.സി. വിജയലക്ഷ്മിയുടെയും…
വിനോദയാത്ര പോയ ബസ് തലകീഴായി മറിഞ്ഞ് രണ്ട് മരണം. മുംബൈ – പൂനെ എക്സ്പ്രസ് വേയിൽ നടന്ന അപകടത്തിൽ രണ്ട് വിദ്യാർഥികളാണ് മരിച്ചത്. ആകെ 52 യാത്രക്കാരുണ്ടായിരുന്ന ബസിൽ 48 പേർ വിദ്യാർഥികളായിരുന്നു. ഇവർക്കെല്ലാവർക്കും പരുക്കേറ്റു എന്നാണ് വിവരം. ചെമ്പൂരിലെ ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ…
കണ്ണൂർ തളിപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാൻ (22) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥി ആണ് മിഫ്സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം.…
പ്രശസ്‌ത മാധ്യമപ്രവർത്തകൻ ഗ്രാന്‍റ് വാൾ (48) ഖത്തർ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അർജന്‍റീന – നെതർലാൻഡ്‌സ് ക്വാർട്ടർ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സരത്തിന്‍റെ അധിക സമയത്ത് ലുസൈൽ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്‌സിൽ ഇരിക്കുന്നതിനിടെ…
കോഴിക്കോട് ട്രാഫിക് എസ്.ഐ വാഹനാപകടത്തിൽ മരിച്ചു. ട്രാഫിക് എസ്.ഐ സി.പി. വിചിത്രൻ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.…