മുഴപ്പിലങ്ങാട് വാഹനാപകടം: പാർസൽ ലോറി ഡ്രൈവർ മരിച്ചു

മുഴപ്പിലങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ വയനാട്ടിലെ പാർസർ ലോറി ഡ്രൈവർ മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറ വാരമ്പറ്റ പന്തിപൊയിലിലെ ആറങ്ങാടൻ വീട്ടിൽൽ സുബൈർ (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് യൂത്ത് സ്റ്റോപ്പിനടുത്തായിരുന്നു വാഹനാപകടം. കോഴിക്കോട് ഭാഗത്ത് നിന്നുവന്ന ട്രെയിലറിനു…

വീരമൃത്യു വരിച്ച ജവാൻ എസ്‌. മുഹമ്മദ്‌ ഹക്കീമിന് നാട് വിട നൽകി

മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്‌ ജവാൻ എസ്‌. മുഹമ്മദ്‌ ഹക്കീന് (35) പ്രിയനാട് വിട നൽകി. ഛത്തിസ്‌ഗഢിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് അകത്തേത്തറ ധോണി പയറ്റാംകുന്ന് ഫസ്റ്റ്‍ലൈൻ ഇ.എം.എസ്‌ നഗറിൽ ദാറുസലാം വീട്ടിലെ എസ്‌. മുഹമ്മദ്‌ ഹക്കീം ജീവൻവെടിഞ്ഞത്. സി.ആർ.പി.എഫിന്‍റെ കമാൻഡോ…

//

യു.കെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു

മലയാളി നഴ്‌സ് യു.കെയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് സസെക്സ് ഹെല്‍ത്ത്കെയര്‍ എൻ.എച്ച്.എസ് ട്രസ്റ്റ് ബെക്ഹില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നിമ്യ മാത്യൂസ് (34)ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സയിലിരിക്കെ സ്‌കാനിങില്‍ തലയില്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നിമ്യ ഈസ്റ്റ്…

ഛത്തിസ്‌ഗഢിൽ മാവോയിസ്‌റ്റ്‌ ഏറ്റുമുട്ടലിൽ മലയാളി ജവാൻ മരിച്ചു

ഛത്തിസ്‌ഗഢിലെ സുകുമയിൽ സൈന്യവും മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ്‌ ജവാൻ കൊല്ലപ്പെട്ടു. പാലക്കാട്‌ അകത്തേത്തറ ധോണി ഇ.എം.എസ്‌ നഗറിൽ ദാറുസ്‌സലാം വീട്ടിൽ എസ്‌. മുഹമ്മദ്‌ ഹക്കീമാണ്‌ (35) മരിച്ചത്‌. മൃതദേഹം പകൽ രണ്ടോടെ കോയമ്പത്തൂരിൽ എത്തും. ഭാര്യ പി.യു. റംസീന.  …

//

ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരി മരിച്ചു

നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന…

/

കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

എടക്കാട് പൊലിസ് പരിധിയിൽ ധർമ്മടം മൊയ്തുപാലത്തിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചു. കൊളശ്ശേരി കാവുംഭാഗത്തെ ദേവസ്വം പറമ്പിൽ പ്രണവാ(24) ണ് തി-കളാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. പെയിൻറിങ്​ തൊഴിലാളിയാണ്. വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ഞായറാഴ്ച അതിരാവിലെ ബൈക്കിൽ പറശ്ശിനി…

ഡല്‍ഹിയില്‍ ഗൃഹനാഥനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം…

//

ഇത്താ…. എന്ന വിളി ഇനിയില്ല; വാസുവേട്ടൻ യാത്രയായി…

എളയാവൂർ സി.എച്ച്.സെന്‍ററിന്‍റെ അകത്തളങ്ങളിൽ ഇനി ഇത്താ… എന്ന വിളിയില്ല. ഈ നീട്ടി വിളിയുടെ ഉടമ എല്ലാവരുടെയും വാസുവേട്ടൻ യാത്രയായി…. മറ്റൊരു ലോകത്തേക്ക്​. 13 വർഷമായി സി.എച്ച്​. സെന്‍ററിന്‍റെ ദിനരാത്രങ്ങൾക്കൊപ്പം ജീവിച്ച വാസുവേട്ടന്‍റെ വേർപാട്​ നൊമ്പരപ്പെടുത്തുന്ന അനുഭവമായി അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും. ഇവിടെയുള്ളവർക്കും ഇവിടം സന്ദർശിക്കുന്ന…

///

വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

വയനാട് പേരിയ വനമേഖലയിൽ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. മാനന്തവാടി തവിഞ്ഞാലിലെ കൊച്ചുമകന്‍റെ വീട്ടിൽ വന്നശേഷം നവംബർ 25നു…

//

സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; ഇടുക്കിയിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് സംഭവം. സംഘർഷത്തിനിടെ നിലത്തുവീണ രാജുവിന്‍റെ തലയ്‌ക്ക്‌ ക്ഷതമേൽക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൗന്തി…

///