പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായായിരുന്നു പ്രതാപ് പോത്തന്റെ ജനനം. പിതാവ് കുളത്തുങ്കൽ പോത്തൻ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. സിനിമാ…
മലമ്പുഴയിൽ നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മ…
കണ്ണൂർ: തളിപ്പറമ്പില്‍ അധ്യാപകൻ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു.ടാഗോർ വിദ്യാനികേതൻ എച്ച്എസ്എസിലെ അധ്യാപകൻ കൂവോട് കല്ലാവീട്ടിൽ കെ വി വിനോദ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ വിനോദിനെ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച്…
ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറമാൻ എസ് സജയകുമാർ (37) അന്തരിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളിൽ സജയകുമാർ ജോലി ചെയ്തിട്ടുണ്ട്. നിരവധി ന്യൂസ് സ്റ്റോറികളും പരിപാടികളും സജയൻ പകർത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്.മികച്ച ക്യാമറാമാനായ സജയൻ നിരവധി…
വയനാട്ടിൽ വാഹനാപകടത്തില്‍ മൂന്നുപേർ മരിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് വയനാട് മുട്ടിൽ വാരിയാട് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു , മിഥുൻ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ച് പേരുണ്ടായിരുന്നു. പാലക്കാട് നെഹ്റു കോളേജിലെ വിദ്യാർത്ഥികളാണ് ഇവര്‍.…
സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായിരുന്ന പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയിലാണ് ഗോപിനാഥന്‍ നായര്‍ ജനിച്ചത്. കോളേജ് പഠന സമയത്താണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. ക്വിറ്റ് ഇന്ത്യ സമരത്തില്‍…
ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1991ലും 1996ലും നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 37 വര്‍ഷത്തോളം സിപിഐഎം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍,…
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം,…
പ്രസവത്തിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പ്രസവത്തിനിടെ കുഞ്ഞ് ഇന്നലെ മരിച്ചിരുന്നു. പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. തങ്കം എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസവത്തെ തുടര്‍ന്ന്…
ചെറുപുഴ:കണ്ണൂര്‍ ചെറുപുഴ തിരുമേനി തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി.തിരുമേനി ഗോക്കടവിൽ മൂന്നാം വീട്ടിൽ തമ്പായി (65) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 10.45 ഓടെ പ്രാപൊയിൽ വളയംകുണ്ടിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെ കാണാതായതിനെത്തുടർന്ന് ഇവർക്കായി ചെറുപുഴ എസ്.ഐ.എം.പി.ഷാജിയുടെ നേതൃത്വത്തിൽ ചെറുപുഴ പോലീസും പെരിങ്ങോം…