പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
പത്തനംതിട്ട > അടൂർ ഏനാത്ത് അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി.അലക്‌സ്(47), മൂത്തമകൻ മെല്‍വിന്‍ മാത്യു (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്യുവിന്റെ ഇളയ മകനാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മാത്യുവും രണ്ടുമക്കളുമാണ് വീട്ടിൽ…
മാക്കൂട്ടം | തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിന് സമീപം അഴുകിയ മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടേത് എന്നാണ് സംശയം. വീരാജ്പേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം…
കൊല്ലം > കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററില്‍ വെച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കര്‍ണാടക കൊടക് സ്വദേശി നദീറയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവ് റഹീം കിണറ്റില്‍ ചാടി ജീവനൊടുക്കി. പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി…
കൊച്ചി | അഴിമതികൾക്ക് എതിരെ പോരാടിയ പൊതു പ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം ചികിത്സയിൽ ആയിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ്…
കണ്ണൂർ | ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ (66) ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരൻ ആയിരുന്നു. രാവിലെ ഒമ്പത് മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോഴാണ് ഒപ്പം യാത്ര ചെയ്യുന്നയാൾ…
കൂത്തുപറമ്പ് | ബംഗളൂരുവില്‍ മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ കെ വി അനിൽ – വിശാന്തി ദമ്പതികളുടെ മകള്‍ നിവേദ്യ (24) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ്…
കൊച്ചി | മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ മുകുന്ദൻ ആർ എസ് എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ…
മലപ്പുറം> മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജായിരുന്നിട്ടുണ്ട്. തബലിസ്റ്റ് മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ…
കോഴിക്കോട്> സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. പുതിയ നോവൽ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബിഎഡും…