കെ കെയുടെ മുഖത്തും തലയിലും പരിക്കേറ്റ പാടുകള്‍; അസ്വാഭാവിക മരണത്തില്‍ അന്വേഷണം ആരംഭിച്ച് കൊല്‍ക്കത്ത പൊലീസ്

മലയാളി ബോളിവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം.സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃഷ്ണകുമാര്‍ എന്ന കെ കെയുടെ മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. കെ കെയുടെ…

///

പ്രശസ്ത മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു

പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു. 53 വയസായിരുന്നു. കൃഷ്ണകുമാർ കുന്നത്ത് എന്നാണ് യഥാർത്ഥ പേര്. കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയാണ് മരണം.കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.…

///

ചീമേനി ജാനകി ടീച്ചര്‍ കൊലക്കേസ്, രണ്ട് പേർ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു, ശിക്ഷാവിധി നാളെ

പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന പ്രമാദമായ കേസില്‍ രണ്ടു പ്രതികൾ കുറ്റക്കാര്‍.  അള്ളറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കാസർകോട് ജില്ലാ കോടതി ജഡ്ജിയാണ്…

//

എസ്എംഎ രോഗം ബാധിച്ച മുഹമ്മദ് ഡാനിഷ് അന്തരിച്ചു

കണ്ണൂർ:എസ്എംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ മുണ്ടേരി സ്വദേശി മുഹമ്മദ് ഡാനിഷ് അന്തരിച്ചു. 16 വയസ്സായിരുന്നു. പടന്നൂട്ട് മീത്തലെ വീട്ടില്‍ മുത്ത്‌ലീബ്- നിഷാന ദമ്പതികളുടെ മകനാണ് ഡാനിഷ്.ചികിത്സക്കിടെ ഡാനിഷ് എഴുതിയ ചിറകുകള്‍ എന്ന ചെറുകഥാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പായല്‍ ബുക്‌സ് പുറത്തിറക്കിയ ‘ചിറകുകള്‍’ കഥാസമാഹാരം…

//

കൊയിലാണ്ടി ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു;രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്.പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോയ…

//

കൂത്തുപറമ്പ് നീർവേലിയിൽ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം ;ഡ്രൈവർ കീഴടങ്ങി

കൂത്തുപറമ്പ്: നീർവേലിയിൽ കർണാടക ട്രാൻസ്പോർട്ട് ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പൊലീസിൽ കീഴടങ്ങി. കർണാടക എച്ച്.ഡി കോട്ട സ്വദേശി യാക്ഹൂബ്ഖാനാണ് കൂത്തുപറമ്പ് പൊലീസിൽ കീഴടങ്ങിയത്. തിങ്കളാഴ്ച ഉച്ച രണ്ടരയോടെയാണ് നീർവേലി പതിമൂന്നാം മൈലിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് ബസിടിച്ച് വിദ്യാർഥിയായ ഫിസാൻ…

//

അച്ഛനും ഏകമകനും റോഡിൽ പൊലിഞ്ഞത് കൺമുന്നിൽ;നൊമ്പരക്കാഴ്ചയായി നവ്യ

കണ്ണൂര്‍: ചിറക്കല്‍ പള്ളിക്കുളത്ത് ദേശീയപാതയോരത്തെ മലബാര്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നവ്യ, തൊട്ട് മുന്നില്‍ പുതുതായി ആരംഭിച്ച മാര്‍ബിള്‍ ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ബാന്റ് മേളം കാണാനെത്തിയതായിരുന്നു. ഉദ്ഘാടനം പത്ത് മണിക്ക് കഴിഞ്ഞെങ്കിലും ഷോറൂമിന്റെ മുന്നില്‍ ആള്‍ക്കൂട്ടമുണ്ട്. ഒരു ലോറി തളിപ്പറമ്പ്…

//

കണ്ണൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് അപകടം, ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ്‌ ബാബു(56), മകളുടെ മകൻ ആഗ്നേയ്(7) എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ…

//

‘ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം’;കോഴിക്കോട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്.ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത കറി കഴിച്ചുടന്‍ തന്നെ സുലേഖയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. പിന്നീട്…

//

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പോലീസുകാർ പൊള്ളലേറ്റ് മരിച്ച നിലയിൽ, മൃതദേഹങ്ങൾ പോലീസ് ക്യാമ്പിനടുത്തെ പാടത്ത്

പാലക്കാട്‌: പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ.…

//