പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് കെടുത്താൻ ശ്രമിക്കവേ അഗ്നി ഗർത്തത്തിലേക്ക് നസീർ വീഴുകയായിരുന്നു. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായി…
കാസർഗോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു.കാസർഗോഡ് അഡൂർ പാണ്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്.സംഭവത്തിൽ ബാലകൃഷ്ണന്റെ മകൻ നരേന്ദ്ര പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണനും നരേന്ദ്ര പ്രസാദും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മകൻ അച്ഛനെ കൊല്ലുന്നതിൽ…
ഹൃദയാഘാതം മൂലം കണ്ണൂര്‍ പാനൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. മത്താറില്‍ കോര്‍ണര്‍ സ്റ്റോര്‍ ഉടമമായ ചെമ്പാടത്തുകണ്ടിയില്‍ മൂസയാണ് മരിച്ചത്.60 വയസായിരുന്നു.ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 35 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന്…
ഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു.തില്ലങ്കേരി വാണി വിലാസം എൽ പി സ്കൂൾ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മി (55) ആണ് മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു മരണം.തിങ്കളാഴ്ച…
ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് മരണം. ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലകും സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റുമായിരുന്നു. ബിറ്റ്‌സ് പിലാനിയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം വാല്‍ചന്ദ് നഗര്‍…
കളിക്കുന്നതിനിടെ തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.തൃശ്ശൂർ ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടിൽ നിഥിൻ, ദീപ ദമ്പതികളുടെ 11 മാസമുളള മകൻ മീരവ് കൃഷ്ണയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.വീട്ടിനുളളിൽ കളിച്ചു കൊണ്ടിരിക്കെ പന്ത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട വീട്ടുകാർ…
ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു.തമിഴ്‌നാട് ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ സ്റ്റുഡിയോ നടത്തുന്ന ദുരൈവർമ, മകൾ മോഹനപ്രീതി എന്നിവരാണ് മരിച്ചത്. പോലൂരിലെ സർക്കാർ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മോഹനപ്രീതി.കഴിഞ്ഞ ദിവസമാണ് ഇവർ സ്കൂട്ടർ…
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. രണ്ട് കുടുംബങ്ങളില്‍ നിന്നായുള്ള നാല് കുട്ടികളാണ് മരണപ്പെട്ടത്. കുശിനഗറിലാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളും രണ്ടുപേര്‍ ആണ്‍കുട്ടികളുമാണ്. വീടിന്റെ വാതിലിനുമുന്നില്‍ കണ്ട മിഠായി കഴിച്ചാണ് മരണമെന്ന് കുടുംബങ്ങള്‍ അറിയിച്ചു. മിഠായിക്ക് പുറമെ വീടിന്റെ വാതിലിന്…
നവവരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്‍ മകന്‍ ധീരജ് (37)ആണ് മരിച്ചത്.ഈ മാസം 20 നായിരുന്നു ധീരജിന്റെ വിവാഹം. വിവാഹത്തിന്റെ പിറ്റേന്ന് മുതലാണ് ധീരജിനെ കാണാതാകുന്നത്.മരോട്ടിച്ചാല്‍ സ്വദേശി നീതുവിനെയാണ് ധീരജ് വിവാഹം കഴിച്ചത്. ഇന്നലെ മരോട്ടിച്ചാലില്‍ നിന്നും മനക്കൊടിയിലെ…
പേവിഷബാധയേറ്റ് ഏഴു വയസുകാരന്‍ മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരിയുടെയും ഏക മകള്‍ ആകര്‍ഷ് ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആകര്‍ഷ്. അസ്വസ്ഥത കാണിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ…
സ്വകാര്യ ബസ്സിന്റെ മരണപാച്ചിലില്‍ തൃശൂരില്‍ ബികോം വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കരുവന്നൂരാണ് അമിത വേഗത്തില്‍ വന്ന ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചത്. അപകടത്തിനു ശേഷം ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന സ്‌കൂട്ടറിന്റെ…